മീററ്റ്•ഉത്തര്‍പ്രദേശിലെ സഹാറന്‍പൂരില്‍ ഒരു ചാക്ക് ഉള്ളി മോഷ്ടിക്കാന്‍ ശ്രമിച്ചയാള്‍ ജയിലിലായി. ഗോഡൌണില്‍ സൂക്ഷിച്ചിരുന്ന സി.സി.ടി.വി ക്യാമറയുടെ സഹായത്തോടെയാണ് പോലീസ് മോഷ്ടാവിനെ പിടികൂടി ജയിലിലേക്കയച്ചത്.
വെള്ളിയാഴ്ച നഗരത്തിലെ മഹാനഗർ മണ്ഡിയിലെ ഒരു പ്രാദേശിക വ്യാപാരി തന്റെ ഉള്ളി ചാക്ക് മോഷണം പോയതായി പരാതിപ്പെട്ടിരുന്നു. തുടർന്ന് പോലീസ് അന്വേഷണം ആരംഭിച്ചു. ഗോഡൗൺ ഉടമ നൗഷാദ് ഖാൻ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുമ്പോഴാണ് പ്രതി അനീഷ് അഹമ്മദ് ഒരു ചാക്ക് ഉള്ളി മോഷ്ടിക്കുന്നത് കണ്ടത്.
പരിസരത്തെ ഒരു സെക്യുരിറ്റി ജീവനക്കാരന്‍ അനീഷിനെ തടയാന്‍ ശ്രമിച്ചെങ്കിലും താന്‍ വാങ്ങിയ ഉള്ളിയാണെന് പറഞ്ഞ് കൊണ്ട് പോകുകയായിരുന്നു. അടുത്ത ദിവസം അനീഷിനെ വീണ്ടും പരിസരത്ത് കണ്ടതോടെ സെക്യുരിറ്റി ജീവനക്കാരന്‍ മോഷ്ടാവിന്റെ സാന്നിധ്യത്തെക്കുറിച്ച് ഖാനെ അറിയിക്കുകയായിരുന്നു.
താമസിയാതെ പോലീസ് അനീഷിനെ കസ്റ്റഡിയിലെടുത്തു. ഇയാള്‍ മോഷിടിച്ച ഉള്ളി ചാക്കും പോലീസ് കണ്ടെടുത്തു. കേസ് രജിസ്റ്റര്‍ ചെയ്ത ശേഷം പ്രാദേശിക കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Post Your Comments