KeralaLatest NewsNews

കൂടത്തായിലെ മരണപരമ്പരയ്ക്കു പിന്നില്‍ വഴിവിട്ട ബന്ധമെന്ന് സൂചന : മരണങ്ങള്‍ 2002 മുതല്‍ 2016 വരെയുള്ള കാലയളവില്‍

കണ്ണൂര്‍ : കോഴിക്കോട് കൂടത്തായിയില്‍ ഒരു കുടുംബത്തിലെ ആറു പേര്‍ ദുരൂഹസാഹചര്യത്തില്‍ കുഴഞ്ഞുവീണു മരിച്ച സംഭവം കൊലപാതകമാണെന്നു പൊലീസ് സൂചന നല്‍കുമ്പോള്‍ ഏറെ ചര്‍ച്ചയാകുന്നത് ഏഴു വര്‍ഷം മുമ്പ് പിണറായിയില്‍ നടന്ന സമാനമായ സംഭവം.  പിണറായിയിലെ കൊലപാതക കേസും കൂടത്തായിയിലെ കേസും തമ്മില്‍ സാമ്യങ്ങളേറെ. തുടര്‍ച്ചയായി മരണങ്ങള്‍ നടന്ന് ഏറെ നാളുകള്‍ക്കുശേഷമാണ് രണ്ടു കേസിലും അന്വേഷണം ആരംഭിക്കുന്നത്. പിണറായിലെ കേസില്‍ മകളാണ് കുടുംബത്തിലുള്ളവരെ കൊന്നതെങ്കില്‍ കൂടത്തായില്‍ സംശയനിഴലിലുള്ളത് ബന്ധുക്കളാണ്. ഭക്ഷണത്തിലൂടെ വിഷം ഉള്ളില്‍ ചെന്നതാകാം മരണകാരണമെന്നും പൊലീസ് സംശയിക്കുന്നു.

കൂടത്തായിയിലെ ടോം തോമസടക്കമുള്ളവര്‍ മരിക്കുന്നതിനു മുന്‍പ് ഒരേതരം ഭക്ഷണം കഴിച്ചിരുന്നു. ഭക്ഷണത്തിലൂടെയാണോ വിഷം അകത്തു ചെന്നത് എന്നതറിയാന്‍ കല്ലറകള്‍ തുറന്നു മൃതദേഹങ്ങള്‍ പരിശോധിച്ച പൊലീസ് ഫൊറന്‍സിക് റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണ്. സംശയമുള്ള ചിലര്‍ നീരീക്ഷണത്തിലുണ്ട്. കൊലപാതകമാണെന്നു തെളിയുകയാണെങ്കില്‍ കേരള ചരിത്രത്തിലെ ഏറ്റവും ആസൂത്രിതമായ കുറ്റകൃത്യത്തിന്റെ പിന്നാമ്പുറ കഥകളിലേക്കായിരിക്കും അതു വഴി തുറക്കുന്നത

കൂടത്തായിയില്‍ ദമ്പതികളും മകനും അടുത്ത ബന്ധുക്കളും ഉള്‍പ്പെടെ 6 പേരുടെയും മരണത്തിലെ സമാനതയാണു കൊലപാതകമെന്ന സാധ്യതയിലേക്ക് അന്വേഷണസംഘത്തെ നയിച്ചത്. മരണത്തിലെ ദുരൂഹതയും 6 മരണങ്ങള്‍ നടന്നിടത്തും മരിച്ചവരുടെ ഉറ്റബന്ധുവായ യുവതിയുടെ സാന്നിധ്യമുണ്ടായിരുന്നതും പൊലീസിന്റെ സംശയങ്ങള്‍ ബലപ്പെടുത്തി. ഭക്ഷണമോ പാനീയമോ ശരീരത്തിലെത്തിയതിനു ശേഷം സമാനമായ രീതിയിലായിരുന്നു മരണങ്ങള്‍. 6 മരണങ്ങളുടെയും ദൃക്‌സാക്ഷി പൊലീസ് പ്രതിയെന്നു സംശയിക്കുന്ന യുവതിയും. മരണങ്ങളിലെ സമാനത മാത്രമല്ല, ഇതിനു ശേഷം ഈ കുടുംബത്തില്‍ നടന്ന സംഭവങ്ങളും ദുരൂഹതയിലേക്കു വിരല്‍ ചൂണ്ടുന്നു.

2002 മുതല്‍ 2016 വരെയുള്ള കാലയളവിലാണ് ഒരേ കുടുംബത്തിലെ 6 പേര്‍ സമാന സാഹചര്യത്തില്‍ മരിച്ചത്. 2002 ഓഗസ്റ്റ് 22ന് ആയിരുന്നു കുടുംബത്തിലെ ആദ്യ മരണം. റിട്ട. അധ്യാപികയായ അന്നമ്മ തോമസ് രാവിലെ ആട്ടിന്‍സൂപ്പ് കഴിച്ചതിനു പിന്നാലെ ഛര്‍ദിച്ചുകൊണ്ടു കുഴഞ്ഞുവീഴുകയായിരുന്നു. 6 വര്‍ഷത്തിനു ശേഷം അന്നമ്മയുടെ ഭര്‍ത്താവ് ടോം തോമസ് പൊന്നാമറ്റവും പിന്നീട് 3 വര്‍ഷത്തിനു ശേഷം ഇവരുടെ മകന്‍ റോയ് തോമസും മരിച്ചു. അകത്തുനിന്നു പൂട്ടിയ ശുചിമുറിക്കുള്ളിലായിരുന്നു റോയിയുടെ മൃതദേഹമെന്നതിനാല്‍ ആത്മഹത്യയാണെന്ന നിഗമനത്തിലായിരുന്നു ബന്ധുക്കള്‍. പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തെങ്കിലും ആത്മഹത്യയെന്ന നിഗമനത്തില്‍ കേസ് അവസാനിപ്പിച്ചു.

റോയ് തോമസിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്യണമെന്നു നിര്‍ബന്ധം പിടിച്ചത് അന്നമ്മയുടെ സഹോദരന്‍ എം.എം.മാത്യുവായിരുന്നു. റോയ് മരിച്ചതിനു 3 വര്‍ഷത്തിനു ശേഷം മാത്യുവും സമാന സാഹചര്യത്തില്‍ മരിച്ചത് അന്വേഷണസംഘത്തിന്റെ സംശയങ്ങളെ ബലപ്പെടുത്തി. റോയി തോമസിന്റെ ഭാര്യ ജോളിയാണ് അയല്‍വാസികളെ മരണവിവരമറിയിച്ചത്

shortlink

Related Articles

Post Your Comments

Related Articles


Back to top button