മഞ്ചേരി•ബസ് കണ്ടക്ടറോടുള്ള രണ്ട് വര്‍ഷത്തോളം നീണ്ട പ്രതികാരം വീട്ടി യുവതി. ഇതോടെ ബസിന്റെ ട്രിപ്പ് മുടങ്ങുകയും ചെയ്തു. ചന്തക്കുന്ന് ബസ് സ്റ്റാൻഡിൽ വ്യാഴാഴ്ച രാവിലെ 11ന് ആണു സംഭവം.
40 കാരി കണ്ടക്ടറെ ചെരിപ്പൂരി അടിച്ച ശേഷം കണ്ണിലേക്ക് മുളകുപൊടി എറിയുകയായിരുന്നു. മഞ്ചേരി- വഴിക്കടവ് റൂട്ടിലോടുന്ന ബസിലെ കണ്ടക്ടറെയാണ് യുവതി ആക്രമിച്ചത്. സ്ഥലത്തെത്തിയ പോലീസ് കണ്ടക്ടറെ ആശുപത്രിയില്‍ എത്തിക്കാനുള്ള ക്രമീകരണങ്ങള്‍ ചെയ്ത ശേഷം യുവതിയെ കസ്റ്റഡിയിലെടുത്തു.
2 വർഷം മുൻപുണ്ടായ ദുരനുഭവത്തിന് പ്രതികാരം വീട്ടിയതാണെന്നു പറയപ്പെടുന്നു. ചികിത്സയ്ക്ക് ശേഷം കണ്ടക്ടര്‍ ആശുപത്രി വിട്ടു. ആര്‍ക്കും പരാതിയില്ലാത്തതിനാല്‍ യുവതിക്കെതിരെ പോലീസ് കേസേടുക്കാതെ വിട്ടയച്ചു.
Post Your Comments