ഹേഗ്: ഇന്ത്യയും നെതര്‍ലാന്‍ഡും തമ്മിലുള്ള ബന്ധം പുതിയ ചരിത്രം കുറിയക്കുമെന്ന് നെതര്‍ലാന്‍ഡ്സ് രാജാവ് . തന്റെ ഇന്ത്യാസന്ദര്‍ശനത്തെ വലിയപ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നതെന്ന് നെതര്‍ലന്‍ഡ്‌സ് രാജാവ് വിലെം അലക്‌സാന്‍ഡര്‍ അഭിപ്രായപ്പെട്ടു. .
നെതര്‍ലന്‍ഡ്‌സിലെ ഇന്ത്യന്‍ സ്ഥാനപതി വേണു രാജാമണിയുടെ പുതിയ കൃതി ‘ഇന്ത്യ ആന്‍ഡ് നെതര്‍ലന്‍ഡ്‌സ്: പാസ്റ്റ്, പ്രസന്റ്, ഫ്യൂച്ചര്‍’ പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു വിലെം രാജാവ്. നെതര്‍ലന്‍ഡ്‌സിലെ റോയല്‍ ഏഷ്യന്‍ ആര്‍ട്ട് സൊസൈറ്റിയും ഇന്ത്യന്‍ സ്ഥാനപതി കാര്യാലയവും സംഘടിപ്പിച്ച പരിപാടിയിലാണ് പ്രകാശനം നടന്നത്. ഈ മാസം 14-ന് രാജദമ്പതിമാരായ വിലെമും മാക്‌സിമയും ഇന്ത്യ സന്ദര്‍ശിച്ചേക്കും.
നെതര്‍ലന്‍ഡ്‌സിനെ സംബന്ധിച്ച് ഇന്ത്യ പ്രധാനരാജ്യമാണെന്ന് വിലെം രാജാവ് പറഞ്ഞു. ഇന്ത്യന്‍ സ്ഥാനപതിയുടെ കൃതി ഹേഗിനെ സംബന്ധിച്ച് ഏറെ സവിശേഷമാണ്. ഇരുരാജ്യങ്ങളുടെയും പൊതുചരിത്രത്തില്‍നിന്ന് ഒട്ടേറെക്കാര്യങ്ങള്‍ കണ്ടെത്തിയതിന് വേണു രാജാമണിയോട് കൃതജ്ഞതയുണ്ട്- രാജാവ് പറഞ്ഞു. ഇന്ത്യയും നെതര്‍ലന്‍ഡ്‌സും തമ്മിലുള്ള ശക്തമായ സാമ്പത്തികബന്ധവും സംസ്‌കാരം, കായികം, യോഗ തുടങ്ങിയ മേഖലകളിലെ സഹകരണവും വിവരിക്കുന്ന പുസ്തകത്തില്‍ നെതര്‍ലന്‍ഡ്‌സില്‍ ഇന്ത്യയ്ക്കുള്ള തന്ത്രപ്രധാനമായ സ്ഥാനവും ഊന്നിപ്പറയുന്നു. ഇരുരാജ്യങ്ങളും തമ്മില്‍ നൂറ്റാണ്ടുകളായി തുടരുന്ന ബന്ധം വ്യക്തമാക്കുന്ന ചിത്രങ്ങളും പുസ്തകത്തിലുണ്ട്.
Post Your Comments