Latest NewsKeralaIndia

കെഎസ്ഇബിയുടെ ഭൂമി വിവാദത്തിൽ അന്വേഷണത്തിന് ഉത്തരവിടാന്‍ റവന്യൂമന്ത്രിക്ക് അധികാരമില്ല: എം.എം.മണി

തിരുവനന്തപുരം: കെഎസ്‌ഇബിയുടെ ഭൂമി രാജാക്കാട് സഹകരണ ബാങ്കിന് കൈമാറിയ സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിടാന്‍ റവന്യു മന്ത്രിയ്ക്ക് അവകാശമില്ലെന്ന് എം എം മണി. അനുമതിയ്ക്കായി സമീപിച്ചത് തന്റെ മരുമകനല്ലെന്നും രാജാക്കാട് സഹകരണ ബാങ്കിന്റെ മുന്‍ പ്രസിഡന്റാണ് അനുമതി തേടിയതെന്നും മണി പറഞ്ഞു. ‘തന്റെ മരുമകനല്ല അനുമതിക്കായി സമീപിച്ചത്. സഹകരണബാങ്ക് മുന്‍ പ്രസിഡന്റാണ്. നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്നതു കൊണ്ടാണ് അനുമതി കൊടുത്തത്’ എം.എം.മണി പറഞ്ഞു.

റവന്യു മന്ത്രി ഇ. ചന്ദ്രശേഖരന്റെ നിര്‍ദ്ദേശപ്രകാരം ജില്ലാ കളക്ടറാണ് ഭൂമി ഇടപാടില്‍ അന്വേഷണം നടത്തുന്നത്. അന്വേഷണം നടക്കട്ടെ,ബാക്കി കാര്യം താന്‍ നോക്കിക്കൊള്ളാമെന്നും മന്ത്രി പറഞ്ഞു.നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്ന ബാങ്കായതിനാലാണ് അനുമതി നല്‍കിയതെന്നും മന്ത്രി വ്യക്തമാക്കി. ഇടുക്കി ജില്ലാ കളക്ടര്‍ക്കാണ് അദ്ദേഹം നിര്‍ദ്ദേശം നല്‍കിയത്. വൈദ്യുത ബോര്‍ഡിന്റെ ഭൂമി മന്ത്രി എംഎം മണിയുടെ മരുമകന്‍ അധ്യക്ഷനായ സഹകരണ ബാങ്കിന് കൈമാറിയ സംഭവത്തില്‍ അന്വേഷണം നടത്താന്‍ റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്‍ ഉത്തരവിട്ടിരുന്നു.

ലോക്സഭ തിര‍ഞ്ഞെടുപ്പിലെ തോല്‍വിക്ക് കാരണം വ്യക്തമാക്കി യെച്ചൂരി

ഇടുക്കിയിലെ പൊന്മുടി ഡാമിനോട് ചേര്‍ന്നുള്ള 21 ഏക്കര്‍ ഭൂമിയാണ് സഹകരണ ബാങ്കിന് നല്‍കിയത്. ക്രമക്കേടുണ്ടെങ്കില്‍ അന്വേഷിക്കണമെന്ന് മന്ത്രി ചന്ദ്രശേഖരന്‍ ആവശ്യപ്പെട്ടിരുന്നു. ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് മന്ത്രി കളക്ടറോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. കെ.എസ്.ഇ.ബിയുടെ കൈവശഭൂമി രാജാക്കാട് സഹകരണ ബാങ്കിന് കൈമാറിയെന്നാണ് ആരോപണം. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഭൂമി ക്രമ വിരുദ്ധമായി കെഎസ്‌ഇബി ഉപപാട്ടത്തിന് നല്‍കിയെന്നാണ് ആരോപണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button