ദില്ലി: കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പില്‍ സിപിഎം നേരിട്ട ദയനീ പരാജയത്തിന് കാരണം പാര്‍ട്ടിയുടെ രാഷ്ട്രീയ ഇടപെടല്‍ ശേഷി കുറഞ്ഞതാണെന്നു സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. സിപിഎമ്മിന് ഒറ്റയ്ക്ക് ശക്തിപ്പെടാനായില്ല. 2009മുതലാണ് പാര്‍ട്ടിയുടെ ശക്തി കുറഞ്ഞ് വന്നതെന്നും സീതാറാം യെച്ചൂരി പറഞ്ഞു. ഹരിയാനയിലും മഹാരാഷ്ട്രയിലും നടക്കുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ പരാജയം ഉറപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
‘മലപ്പുറം സ്വദേശിയുടെ തലയ്ക്കുളളില്‍ ഒന്നേകാല്‍ കിലോ സ്വര്‍ണം’; കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ഞെട്ടി
ഇതിനായി ജനാധിപത്യ പാര്‍ട്ടികളുമായി ചേര്‍ന്ന് സഹകരിക്കുമെന്നും സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു.ദില്ലിയില്‍ നടന്ന കേന്ദ്ര കമ്മറ്റി യോഗ തീരുമാനങ്ങള്‍ വിശദീകരിക്കുന്നതിനിടെയാണ് യെച്ചൂരി സ്വയം വിമര്‍ശനപരമായി ഇക്കാര്യം പറഞ്ഞത്. അതേസമയം പാലായില്‍ ഇടതു മുന്നണി നേടിയത് ഗംഭീര വിജയമാണെന്ന് കേന്ദ്ര കമ്മറ്റി വിലയിരുത്തി.
ഇടത് പക്ഷത്തിനെതിരെയും ഇടതുപക്ഷ സര്‍ക്കാരിനെതിരെയും ഉണ്ടായ വന്‍ പ്രചാരണങ്ങള്‍ അതിജീവിച്ചാണ് എല്‍ഡിഎഫ് പാലായില്‍ മികച്ച വിജയം കരസ്ഥമാക്കിയതെന്നും യെച്ചൂരി പറഞ്ഞു.
Post Your Comments