വവിധ ബാങ്കുകളിലെ ക്ലാർക്ക് തസ്തികയിലേക്കുള്ള നിയമനത്തിനായി അപേക്ഷ ക്ഷണിച്ച് ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിങ് പഴ്‌സനേൽ സിലക്‌ഷൻ (ഐബിപിഎസ്). ഓൺലൈൻ ആയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. ബിരുദമാണ് യോഗ്യത.അപേക്ഷിക്കുന്ന സംസ്‌ഥാനത്തെ ഔദ്യോഗിക ഭാഷാപരിജ്‌ഞാനം (എഴുതാനും വായിക്കാനും സംസാരിക്കാനും കഴിയണം) ഉള്ളവർക്ക് മുൻഗണനയുണ്ട്.
വിവിധ പൊതുമേഖലാ ബാങ്കുകളിലായി 12,075 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. കേരളത്തിൽ 349 ഒഴിവുകളുണ്ട്. പ്രിലിമിനറി, മെയിൻ എന്നിങ്ങനെ രണ്ടു ഘട്ടങ്ങളായുള്ള ഓൺലൈൻ പരീക്ഷയിലൂടെയാണ് തിരഞ്ഞെടുപ്പ്. ഡിസംബറിൽ പ്രിലിമിനറി പരീക്ഷയും ജനുവരി 19 നു നടക്കും. മെയിൻ പരീക്ഷയും നടക്കും. തുടർന്ന് ഏപ്രിലോടെ അലോട്ട്‌മെന്റ് ഐബിപിഎസ് നടത്തും.
ഓൺലൈൻ പൊതുപരീക്ഷക്ക് കേരളത്തിൽ (സ്‌റ്റേറ്റ് കോഡ്:28) കണ്ണൂർ, കൊച്ചി, കൊല്ലം, കോട്ടയം, കോഴിക്കോട്, തൃശൂർ, തിരുവനന്തപുരം, മലപ്പുറം, പാലക്കാട്, ആലപ്പുഴ എന്നിവിടങ്ങളിൽ പരീക്ഷ കേന്ദ്രമുണ്ട്. ലക്ഷദ്വീപുകാർക്ക് (കോഡ് 29) കവരത്തിയിൽ പരീക്ഷാകേന്ദ്രമുണ്ട്. മെയിൻ പരീക്ഷയ്ക്കു സംസ്ഥാനത്തു കൊച്ചിയിലുമാണ് പരീക്ഷാകേന്ദ്രം.
കൂടുതൽ വിവരങ്ങൾക്കും, അപേക്ഷക്കും സന്ദർശിക്കുക : https://www.ibps.in/
Post Your Comments