തിരുവനന്തപുരം•കൂറുമാറ്റ നിരോധന നിയമപ്രകാരം തൃശൂർ ജില്ലയിലെ എടവിലങ്ങ് ഗ്രാമ പഞ്ചായത്ത് അംഗം കെ. കെ. രമേശ് ബാബുവിനെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ വി . ഭാസ്കരൻ അയോഗ്യനാക്കി.
നിലവിൽ ഗ്രാമപഞ്ചായത്ത് അംഗമായി തുടരുന്നതിനും തദ്ദേശ സ്വയംഭരണ സ്ഥാപങ്ങളിലേക്ക് മത്സരിക്കുന്നതിനും 2019 ഒക്ടോബർ 4 മുതൽ ആറ് വർത്തേയ്ക്കാണ് വിലക്ക് ഏർപ്പെടുത്തിയിട്ടുള്ളത് .
2015 നവംബറിൽ നടന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി (മാർക്സിസ്റ്റ്) അംഗമായി വിജയിച്ച ഇദ്ദേഹം 13.03.2018 ൽ നടന്ന എടവിലങ്ങ് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ തന്റെ വോട്ട് അസാധുവാക്കുകയും തൻമൂലം ബി ജെ പി അംഗം വൈസ് പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപെടുകയും ചെയ്തിരുന്നു. വോട്ട് അസാധുവാക്കിയ നടപടി വിപ്പിന്റെ ലംഘനമായി കണ്ടാണ് കമ്മീഷന്റെ ഈ ഉത്തരവ്. ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി (മാർക്സിസ്റ്റ്) യിലെ തന്നെ ഗ്രാമ പഞ്ചായത്ത് അംഗം കെ ബി ഷഫീക്കായിരുന്നു ഹർജിക്കാരൻ.
Post Your Comments