Life Style

പ്രഷര്‍ കുക്കര്‍ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

പാത്രങ്ങളില്‍ പാചകം ചെയ്യുന്നതിനേക്കാള്‍ വേഗത്തില്‍ പ്രഷര്‍ കുക്കര്‍ വഴി പാചകം ചെയ്യാന്‍ കഴിയും. എന്നാല്‍ അശ്രദ്ധമായി ഉപയോഗിച്ചാല്‍ അതുപോലെ തന്നെ അപകടകാരിയുമാണ് കുക്കര്‍. പ്രഷര്‍ കുക്കര്‍ പൊട്ടിത്തെറിച്ച് അപകടമുണ്ടായെന്നും പൊള്ളലേറ്റെന്നുമുള്ള വാര്‍ത്തകള്‍ നാം ഒരുപാട് കേട്ടിട്ടുണ്ടാകും. ശക്തമായ മര്‍ദ്ദം ഉപയോഗിച്ചാണ് പ്രഷര്‍ കുക്കറില്‍ പാചകം ചെയ്യുന്നത്. അതുകൊണ്ട് തന്നെ പ്രഷര്‍ കുക്കര്‍ ഉപയോഗിക്കുമ്പോള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്.

പ്രഷര്‍ കുക്കറില്‍ വെള്ളം ഒഴിക്കുന്നതിനും നിശ്ചിത അളവ് നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഓരോ അളവില്‍ പെട്ട കുക്കറിലും വെള്ളം നിറയ്ക്കുന്നത് വ്യത്യസ്ത രീതിയിലായിരിക്കും. പയര്‍, പരിപ്പ് എന്നിവ വേവിക്കുമ്പോള്‍ ആവശ്യത്തിന് വെള്ളം വെയ്ക്കണം. ആഹാര സാധനങ്ങള്‍ കുക്കറില്‍ കുത്തി നിറയ്ക്കരുത്. പാസ്ത, ഓട്‌സ്, പൊടിയരി തുടങ്ങിയ ആഹാര സാധനങ്ങള്‍ കുക്കറില്‍ പാചകം ചെയ്യാതിരിക്കുന്നതാണ് നല്ലത്. ഇവ ചിലപ്പോള്‍ കുക്കറിന്റെ സ്റ്റീം വാല്‍വില്‍ അടിഞ്ഞ് ദ്വാരം അടയാന്‍ ഇടയാക്കും.

ഓരോ തവണയും കുക്കര്‍ ഉപയോഗിച്ചതിന് ശേഷവും വൃത്തിയാക്കി വെയ്ക്കാന്‍ ശ്രദ്ധിക്കണം. പ്രഷര്‍ കുക്കറിനകത്തെ വാഷര്‍ എപ്പോഴും വൃത്തിയായി സൂക്ഷിക്കണം. ഇതില്‍ ആഹാര വസ്തുക്കള്‍ പറ്റിപിടിക്കാതെ ശ്രദ്ധിക്കണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button