Latest NewsKeralaNews

സംസ്ഥാനത്തു നിന്ന് ഗള്‍ഫ് നാടുകളിലേയ്ക്ക് കൂടുതല്‍ വിമാന സര്‍വീസുകള്‍

കോഴിക്കോട്  : സംസ്ഥാനത്തു നിന്ന് ഗള്‍ഫ് നാടുകളിലേയ്ക്ക് കൂടുതല്‍ വിമാന സര്‍വീസുകള്‍ ആരംഭിയ്ക്കുന്നു. കോഴിക്കോട് വിമാനത്താവളത്തില്‍ നിന്നാണ് ഗള്‍ഫ് സെക്ടറുകളിലേക്ക് കൂടുതല്‍ വിമാനസര്‍വ്വീസുകള്‍ വരുന്നത്. വിവിധ വിമാനകമ്പനികള്‍ ഇതിനായുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു കഴിഞ്ഞതായാണ് സൂചന. ഈ മാസം 28 മുതല്‍ പ്രാബല്ല്യത്തില്‍ വരുന്ന വേനല്‍കാല ഷെഡ്യൂളിലാണ് പുതിയ സര്‍വ്വീസുകള്‍ ആരംഭിക്കുക.

പതിവ് സര്‍വ്വീസുകള്‍ക്ക് പുറമെ ഗള്‍ഫ് സെക്ടറുകളിലേക്കടക്കം കൂടുതല്‍ സര്‍വ്വീസുകളാണ് കോഴിക്കോട് വിമാനത്താവളത്തില്‍ ആരംഭിയ്ക്കുന്നത്. ഈ മാസം 16 മുതല്‍ റിയാദ്-കോഴിക്കോട് സെക്ടറില്‍ ഫ്ളൈനാസ് സര്‍വ്വീസ് ആരംഭിക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചതാണ്. ഫ്ളൈനാസിന്റെ ടിക്കറ്റ് ബുക്കിംഗ് ഇതിനോടകം തന്നെ ആരംഭിച്ചിട്ടുണ്ട്. ജിദ്ദ, ദമ്മാം എന്നിവിടങ്ങളിലേക്ക് കണക്ഷന്‍ സര്‍വ്വീസുകളും ഫ്ളൈനാസ് നല്‍കും. കോഴിക്കോട്-ജിദ്ദ സെക്ടറില്‍ എയര്‍ഇന്ത്യയുടെ ജംബോ സര്‍വ്വീസ് അടുത്ത മാസം 27ന് സര്‍വ്വീസ് ആരംഭിക്കുന്നതിനുള്ള ഒരുക്കങ്ങളും അണിയറിയില്‍ സജീവമാണെന്നാണ് സൂചനകള്‍. കോഴിക്കോട്-റിയാദ്, കോഴിക്കോട്-ദോഹ എന്നീ സെക്ടറുകള്‍ ലക്ഷ്യം വെച്ച് സപൈസ് ജെറ്റും അണിയറ പ്രവര്‍ത്തനങ്ങളില്‍ ഏറെ മുന്നോട്ട് പോയിട്ടുണ്ട്. കുവൈറ്റിലേയ്ക്ക് സര്‍വ്വീസ് നടത്താനാണ് ഇന്‍ഡിഗോയുടെ നീക്കം.

shortlink

Related Articles

Post Your Comments

Related Articles


Back to top button