മുസാഫര്‍നഗര്‍: നവജാത ശിശുവിന്റെ മൃതദേഹം കുപ്പത്തൊട്ടിയില്‍. ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗറിനടുത്ത് മാക്കി ഗ്രാമത്തിലാണ് പിഞ്ചുകുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. മാലിന്യക്കൂമ്പാരത്തിനുള്ളിലാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ഇതുവഴി നടന്നുപോയവരാണ് മൃതദേഹം കണ്ടത്. ഉടന്‍ തന്നെ പ്രദേശവാസികള്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.
മൃതദേഹം ഇന്‍ക്വസ്റ്റിന് ശേഷം പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചു. കുഞ്ഞിന്റെ മാതാപിതാക്കള്‍ക്കായി പോലീസ് തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. കുഞ്ഞിനെ കൊലപ്പെടുത്തിയതാകാമെന്നാണ് പ്രാഥമിക നിഗമനം. മാക്കിക്ക് തൊട്ടടുത്തുള്ള ഷാംലി ഗ്രാമത്തില്‍ പെണ്‍കുഞ്ഞിനെ ഉപേക്ഷിച്ച സംഭവം കഴിഞ്ഞയിടെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. നവജാത ശിശുവിനെ രണ്ട് ദിവസം മുന്‍പാണ് ബനാത് നഗരത്തിലെ പാടത്ത് ഉപേക്ഷിച്ചത്. ഈ കുട്ടിയിപ്പോള്‍ ചികിത്സയിലാണ്.
Post Your Comments