മധുര•അമ്മയ്ക്കും അനിയത്തിക്കുമൊപ്പം വിഷം കഴിച്ച രണ്ട് കൗമാരക്കാരായ സഹോദരിമാര്‍ ആശുപത്രിയില്‍ മരിച്ചു. അനുസൂയ (18), ഇളയ സഹോദരി ഐശ്വര്യ (15) എന്നിവരാണ് മരിച്ചത്. ഇവര്‍ ഒരേ പട്ടണത്തിലെ പന്ത്രണ്ടാം ക്ലാസിലും ഒമ്പതാം ക്ലാസിലുമാണ് പഠിച്ചിരുന്നത്.
ഇവരുടെ അമ്മ ലക്ഷ്മി (40), അനുജത്തി അക്ഷയ (10) എന്നിവരാണ് ആശുപത്രിയിൽ ചികിത്സയിലുള്ളത്. വ്യാഴാഴ്ച തേനി ജില്ലയിലെ ബോഡിയനായക്കനൂരിലാണ് സംഭവം. ബോഡിനായക്കനൂർ ടൌണ്‍ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
പോലീസ് പറയുന്നതനുസരിച്ച്, ലക്ഷ്മിയുടെ ഭർത്താവ് ഒരു വർഷം മുമ്പ് മരിച്ചു. അദ്ദേഹത്തിന്റെ മരണശേഷം, വരുമാനമാർഗങ്ങളൊന്നും ഇല്ലാത്തതിനാൽ ജീവിതം പുലര്‍ത്താന്‍ കുടുംബം പാടുപെടുകയായിരുന്നു. അതിരാവിലെ ഇവര്‍ വിഷം കലര്‍ന്ന കാപ്പി കുടിക്കുകയായിരുന്നു. ഇവരെ അബോധാവസ്ഥയിൽ കണ്ടെത്തിയ നാട്ടുകാരാണ് മറ്റുള്ളവരെ വിവരമറിയിച്ചത്. പോലീസിന്റെ സഹായത്തോടെ ബോഡിനായക്കനൂരിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അനുസുയയും ഐശ്വര്യയും അവിടെ മരിച്ചപ്പോൾ മറ്റ് രണ്ടുപേരെ തേനി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Post Your Comments