പനാജി : വാഹനവില്‍പ്പന പ്രോത്സാഹിപ്പിക്കാന്‍, എല്ലാ തരത്തിലുമുള്ള വാഹനങ്ങളുടെയും റോഡ് നികുതിയില്‍ വന്‍ കുറവ് വരുത്തി ഗോവ. ഗതാഗതവകുപ്പ് മന്ത്രി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്യുന്ന എല്ലാ വാഹനങ്ങളുടെയും നികുതി നേര്‍പകുതിയായി കുറച്ചു. കാറുകള്‍ക്ക് വിലയുടെ 9 മുതല്‍ 13 ശതമാനവും, ഇരുചക്ര വാഹനങ്ങള്‍ക്ക് വിലയുടെ 9 മുതല്‍ 15 ശതമാനവുമാണ് നികുതിയെങ്കിൽ ഇതിന്റെ നേര്‍പകുതി ഇനി നല്കിയാല് മതിയാകും. ഉദാഹരണത്തിന് അഞ്ച് ലക്ഷം രൂപ വിലയുള്ള കാറിന് 9 ശതമാനം നിരക്കില്‍ 45000 രൂപ നല്കേണ്ടതെങ്കിൽ 22500 ആയി കുറയും. മൂന്നുമാസത്തേക്കാണ് ഈ പദ്ധതി. ഡിസംബര്‍ 31 വരെ രജിസ്റ്റര്‍ ചെയ്യുന്ന വാഹനങ്ങള്‍ക്ക് ഇളവ് ലഭിക്കും.
Post Your Comments