Latest NewsUAENewsGulf

നിയമം ലംഘിച്ച് റോഡ് മുറിച്ച കടക്കുന്നവർക്ക് വൻ തുക പിഴ : മുന്നറിയിപ്പ് വീഡിയോയുമായി ഷാർജ പോലീസ്

ഷാർജ : കാൽനട യാത്രക്കാർ നിയമം ലംഘിച്ച് റോഡ് മുറിച്ച കടക്കുന്നത് തടയാൻ മുന്നറിയിപ്പ് വീഡിയോയുമായി ഷാർജ പോലീസ്. സോഷ്യൽ മീഡിയയിലൂടെ വ്യാഴാഴ്ചയാണ് ഇത് സംബന്ധിച്ച വിഡിയോ പുറത്തു വിട്ടത്. അനധികൃതമായി റോഡ് മുറിച്ചു കടക്കുന്നവരുടെ സിസിടിവി ദൃശ്യങ്ങളും , ഇതിനെതിരെ പോലീസ് ഉദ്യോഗസ്ഥൻ മുന്നറിയിപ്പ് നൽകുന്നതും വിഡിയോയിൽ കാണാൻ സാധിക്കും.

അനധികൃതമായി റോഡ് മുറിച്ച കടക്കുന്നത് പിടിക്കപ്പെട്ടാൽ 400ദിർഹമാണ് പിഴയായി ഈടാക്കുക. ഇത് ഒഴിവാക്കാൻ കാൽനട യാത്രക്കാർ ട്രാഫിക് നിയമങ്ങൾ കൃത്യമായി പാലിക്കണം. സുരക്ഷയ്ക്കായി അനുവദിച്ചിട്ടുള്ള സ്ഥലങ്ങളിൽ മാത്രം റോഡ് മുറിച്ച് കടക്കുക. അല്ലാത്ത സ്ഥലങ്ങളിലൂടെ റോഡ് മുറിച്ച് കടന്നാൽ അപകടങ്ങൾ സംഭവിക്കുന്നു. ഇത് മരണത്തിനും, ഗുരുതരമായ പരിക്കിനും കാരണമായി തീരുന്നു. അതിനാൽ കാൽനട പാലങ്ങളും സബ്‌വേകളും കാൽനട യാത്രക്കാർ ഉപയോഗിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു. അതോടൊപ്പം തന്നെ വാഹങ്ങളിൽ സഞ്ചരിക്കുന്നവർ വേഗ പരിധി ശ്രദ്ധിക്കണമെന്നും, കാൽനടയാത്രക്കാർ റോഡ് മുറിച്ചു കടക്കുന്ന സ്ഥലങ്ങളിൽ എത്തുമ്പോൾ വേഗത കുറക്കണമെന്നും പോലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button