പാരിസ് : പൊലീസ് ആസ്ഥാനത്ത് കത്തി കുത്ത് നാല് ഉദ്യോഗസ്ഥര്‍ കുത്തേറ്റു മരിച്ചു . പാരീസിലാണ് സംഭവം. സെന്‍ട്രല്‍ പാരിസിലെ പൊലീസ് ആസ്ഥാനത്ത് കത്തിയുമായി എത്തിയ യുവാവിന്റെ ആക്രമണത്തിലാണ് നാലു ഓഫിസര്‍മാര്‍ കൊല്ലപ്പെട്ടത്. വിനോദസഞ്ചാരികള്‍ ഏറെയെത്തുന്ന സെന്‍ട്രല്‍ പാരിസില്‍ വ്യാഴാഴ്ച വൈകിട്ടായിരുന്നു സംഭവം. അക്രമിയെ പൊലീസ് സംഭവസ്ഥലത്തു തന്നെ വെടിവച്ചു കൊന്നു. പൊലീസ് ആസ്ഥാനത്തെ തന്നെ അഡ്മിനിസ്‌ട്രേറ്റിവ് ഇന്റലിജന്‍സ് വിഭാഗത്തിലെ ജീവനക്കാരനാണ് അക്രമത്തിനു പിന്നിലെന്നും ഭീകരാക്രമണമല്ലെന്നും പൊലീസ് അറിയിച്ചതായി രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
സംഭവത്തെത്തുടര്‍ന്നു പുരാതനമായ നോത്രദാം കത്തീഡ്രലിനു സമീപത്തെ മെട്രോ സ്റ്റേഷന്‍ അടക്കമുള്ള ഗതാഗത സംവിധാനങ്ങള്‍ താല്‍ക്കാലികമായി അടച്ചു. അഭിപ്രായവ്യത്യാസങ്ങളെ തുടര്‍ന്നു മേലുദ്യോഗസ്ഥരുമായി നിരന്തരം കലഹിച്ചുവന്നയാളാണ് അക്രമത്തിനു പിന്നിലെന്നു പൊലീസ് വക്താവ് അറിയിച്ചു. വ്യാഴാഴ്ച വൈകിട്ട് ഇയാള്‍ കത്തിയുമായി ഓഫിസിലുള്ളവരെ ആക്രമിക്കുകയായിരുന്നുവെന്നും പൊലീസ് അറിയിച്ചു.
Post Your Comments