ഡിഫൻസ് റിസർച് ഓർഗനൈസേഷനു കീഴിലുള്ള കൊച്ചിയിലെ നേവൽ ഫിസിക്കൽ ആൻഡ് ഓ ഷ്യനോഗ്രഫിക് ലാബോറട്ടറി (എൻപിഒഎൽ)യിൽ അവസരം . ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിങ്,കംപ്യൂട്ടർ സയൻസ് എൻജിനീയറിങ്, മെക്കാനിക്കൽ എൻജിനീയറിങ്, ഓഷ്യാനോഗ്രഫി, ഫിസിക്സ്, അപ്ലൈഡ് കെമിസ്ട്രി/ പോളിമർ കെമിസ്ട്രി എന്നീ വിഭാഗങ്ങളിലെ ജൂനിയർ റിസർച് ഫെലോ ഒഴിവിലേക്ക് വാക് ഇൻ ഇന്റർവ്യൂ നടത്തുന്നു. 6 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഒഴിവുകളുടെ എണ്ണത്തിൽ മാറ്റം വന്നേക്കാം.
താൽപര്യമുള്ള ഉദ്യോഗാർഥികൾ ബയോഡേറ്റ (ഒരു പേജ്) ഒക്ടോബർ 18നകം ഇമെയിൽ ചെയ്യണം. ശേഷം ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകളുടെ അസൽ ഒരു സെറ്റ് സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, കളർ പാസ്പോർട്ട് ഫോട്ടോ,ഏതെങ്കിലും തിരിച്ചറിയൽ രേഖ എന്നിവ സഹിതം ചുവടെ പറയുന്ന വിലാസത്തിൽ ഇന്റർവ്യൂവിനു ഹാജരാകണം. ഒക്ടോബർ 20 രാവിലെ ഒൻപതിന് ഇന്റർവ്യൂ നടക്കും.
വിലാസം: Bhavan’s Varuna Vidyalaya in the campus of NAVAL PHYSICAL &OEANOGRAPHIC LABORATORY, THRIKKAKARA P.O. KOCHI 682021.
ഇമെയിൽ: mohiths@npol.drdo.in
കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക : www.drdo.gov.in
Post Your Comments