ന്യൂഡല്‍ഹി: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ സൈനിക നീക്കങ്ങള്‍ക്ക് സഹായകമായി പ്രധാന പാത, ഏഴ് മണിക്കൂര്‍ ദൂരം കടക്കാന്‍ ഇനി വെറും 40 മിനിറ്റ്. ഇന്ത്യ-ചൈന അതിര്‍ത്തിയായ ദോക്ലാം മേഖലയിലേയ്ക്ക് എളുപ്പത്തില്‍ പ്രവേശിക്കുന്നതിനുള്ള പുതിയ റോഡ് നിര്‍മാണം പൂര്‍ത്തിയായി. ഏഴു മണിക്കൂറുകൊണ്ട് കഴുതപ്പുറത്തോകാല്‍നടയായോ മാത്രംഎത്തിച്ചേരാന്‍ സാധിച്ചിരുന്നഇവിടേക്ക് റോഡ് മാര്‍ഗം ഇനി 40 മിനിറ്റ് യാത്ര മതിയാകും. ബോര്‍ഡര്‍ റോഡ്‌സ്ഓര്‍ഗനൈസേഷനാണ് പാത നിര്‍മിച്ചത്.
2015ല്‍ ആണ് റോഡിന്റെ നിര്‍മാണം ആരംഭിച്ചത്. അതിര്‍ത്തിയിലെ സൈനിക നീക്കങ്ങളില്‍ നിര്‍ണായക പ്രധാന്യമാണ് ഈ പുതിയ പാതയ്ക്കുള്ളത്. പ്രധാനമായും സൈനിക നീക്കമാണ് ഈ സമാന്തര പാതകൊണ്ട് ഉദ്ദേശിക്കുന്നതെന്ന് സൈനിക വക്താവ് പറഞ്ഞു.
ദോക്ലാമില്‍ 2017 ജൂണില്‍ ഇന്ത്യന്‍-ചൈനീസ് സൈന്യം ഏറ്റുമുട്ടലിന്റെ വക്കിലെത്തിയിരുന്നു. തര്‍ക്ക മേഖലയായ ദോക്ലാമിലൂടെ ചൈന റോഡ് നിര്‍മാണം ആരംഭിച്ചതാണ് അന്ന് സംഘര്‍ഷത്തിനിടയാക്കിയത്.
Post Your Comments