Latest NewsKeralaNewsAutomobile

പുതിയ വാഹനങ്ങൾ ഇനി റജിസ്റ്റർ ചെയ്യണമെങ്കിൽ പ്രത്യേക നമ്പർ പ്ലേറ്റ്; ആർ ടി ഒ പറഞ്ഞത്

കൊല്ലം: ഇനി മുതൽ പുതിയ വാഹനങ്ങൾ റജിസ്റ്റർ ചെയ്യണമെങ്കിൽ ഹൈ സെക്യൂരിറ്റി നമ്പർ പ്ലേറ്റ് (എച്ച് എസ് ആർ പി) നിർബന്ധമാക്കിയതായി ആർടിഒ അറിയിച്ചു. ഹൈ സെക്യൂരിറ്റി നമ്പർ പ്ലേറ്റുകൾ ലഭിക്കാനുള്ള കാലതാമസം മൂലമോ അറിവില്ലായ്മ മൂലമോ പഴയതരത്തിലുള്ള നമ്പർ പ്ലേറ്റുകൾ ഘടിപ്പിച്ചാൽ അഴിച്ചു മാറ്റും. ഇത്തരത്തിൽ നിരവധി പേർക്ക് ആർ സി ബുക്ക് ലഭിക്കാതെയുണ്ട്.

പുതിയ വാഹനങ്ങൾ ഹൈ സെക്യൂരിറ്റി നമ്പർ പ്ലേറ്റ് ഘടിപ്പിച്ച ഫോട്ടോ പരിവാഹൻ വെബ്‌സൈറ്റിൽ അപ്‌ലോഡ് ചെയ്താൽ മാത്രമേ റജിസ്ട്രേഷൻ ബുക്ക് ലഭിക്കുകയുള്ളൂ. വെബ്‌സൈറ്റിൽ വാഹൻ വഴി റജിസ്റ്റർ ചെയ്ത എല്ലാ വാഹനങ്ങൾക്കും അന്നുതന്നെ റജിസ്‌ട്രേഷൻ നമ്പർ ലഭിക്കും.

എല്ലാ വാഹന ഉടമകളും ഒരാഴ്ചയ്ക്കുള്ളിൽ നമ്പർ പ്ലേറ്റ് ഘടിപ്പിക്കണമെന്നും ആർടിഒ അറിയിച്ചു. വിതരണക്കാർ കാലതാമസം വരുത്തിയാൽ അവർക്ക് നൽകി വരുന്ന ടെംപററി റജിസ്‌ട്രേഷൻ നിർത്തിവയ്ക്കും. കൂടാതെ റജിസ്റ്റർ ചെയ്ത ശേഷവും മഞ്ഞ സ്റ്റിക്കറിൽ ടെംപററി നമ്പർ എഴുതി ഓടിച്ചാൽ റജിസ്‌ട്രേഷൻ ഇല്ലാതെ വാഹനം ഓടിച്ചു എന്ന രീതിയിൽ കേസ് എടുക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button