Latest NewsIndiaNews

നീറ്റ് പരീക്ഷാ തട്ടിപ്പ് കേസിൽ ഡിഎംകെ അധ്യക്ഷൻ സിബിഐ അന്വേഷണം ആവശ്യപ്പെട്ടു

ചെന്നൈ: നീറ്റ് പരീക്ഷാ തട്ടിപ്പ് കേസിൽ ഡിഎംകെ അധ്യക്ഷൻ എംകെ സ്റ്റാലിൻ സിബിഐ അന്വേഷണം ആവശ്യപ്പെട്ടു. ആൾമാറാട്ടം നടത്തി നീറ്റ് പരീക്ഷ എഴുതി കോളേജുകളിൽ വിദ്യാർത്ഥികൾ പ്രവേശനം നേടിയെന്നാണ് കേസ്. സംസ്ഥാനന്തര ബന്ധമുള്ള റാക്കറ്റിൽ സിബിസിഐഡി അന്വേഷണത്തിന് പരിമിതി ഉണ്ടെന്നും, സിബിഐ അന്വേഷണത്തിന് ഉത്തരവിടാൻ കേന്ദ്ര സർക്കാർ തയാറാകണമെന്നും സ്റ്റാലിൻ പറഞ്ഞു.

കേസിലെ പ്രതിയായ ഷെഫീൻ എന്നയാളെ ബം​ഗളൂരുവിൽ നിന്ന് സിബിസിഐഡി ബുധനാഴ്ചയാണ് കസ്റ്റഡിയിലെടുത്തത്. അറസ്റ്റിലായ പ്രധാന ഇടനിലക്കാരനും മലയാളിയുമായ റാഫിയുടെ സുഹൃത്താണ് ഷെഫീൻ. റാഫി ബംഗളൂരുവിൽ ഷെഫീന് താമസം സൗകര്യം ഒരുക്കിയിരുന്നതയായും രണ്ട് ദിവസങ്ങൾക്ക് മുമ്പ് റാഫി ബം​ഗളൂരുവിൽ എത്തിയിരുന്നതായും അന്വേഷണ സംഘം സ്ഥിരീകരിച്ചിട്ടുണ്ട്. നീറ്റ് പരീക്ഷ തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ വിദ്യാർത്ഥികളും രക്ഷിതാക്കളുമുൾപ്പടെ ഇതുവരെ പന്ത്രണ് പേരാണ് അറസ്റ്റിലായത്.

ധര്‍മ്മപുരി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ വിദ്യാർത്ഥി സേലം സ്വദേശി ഇര്‍ഫാൻ, പിതാവ് ഡോക്ടര്‍ മുഹമ്മദ് ഷാഫി, ഉദിത് സൂര്യ, പിതാവ് സ്റ്റാലിൻ, ബംഗളൂരുവിലെ ഇടനിലക്കാരന്‍ റാഫി, ലക്നൗ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന മുഹമ്മദ് ഷാഫി എന്നിവരാണ് കേസിൽ അറസ്റ്റിലായ മറ്റ് പ്രതികൾ. ശ്രീബാലാജി മെഡിക്കൽ കോളേജിലെ വിദ്യാർത്ഥി പ്രവീൺ, അച്ഛൻ ശരവണൻ, എസ്ആർഎം മെഡിക്കൽ കോളേജിലെ വിദ്യാർത്ഥി രാഹുൽ, അച്ഛൻ ഡേവിസ്, സത്യസായി മെഡിക്കൽ കോളേജിലെ വിദ്യാർത്ഥിനി അഭിരാമി,

shortlink

Related Articles

Post Your Comments

Related Articles


Back to top button