കാലിഫോര്‍ണിയ : വാട്സ് ആപ്പില്‍ വീണ്ടും മാറ്റം, പുതിയ ഫീച്ചര്‍ പരീക്ഷിയ്ക്കാനൊരുങ്ങി വാട്സ് ആപ്പ് . അയച്ച മെസേജുകള്‍ തനിയെ ഡിലീറ്റ് ആകുന്ന പുതിയ ഫീച്ചറാണ് വാട്ട്സ് ആപ്പ് പുതിയതായി പരീക്ഷിയ്ക്കാനൊരുങ്ങുന്നത്. നിശ്ചിത സമയത്തിനുള്ളില്‍ അയച്ച മെസേജുകളെല്ലാം ഡിലീറ്റാകുന്ന ഡിസപ്പിയറിംഗ് മെസേജസ് എന്ന ഫീച്ചറാണ് വാട്ട്സ് ആപ്പ് പുതുതായി അവതരിപ്പിക്കാനൊരുങ്ങുന്നത്. ഉപയോക്താക്കള്‍ക്ക് ഏറെ ഉപകാരപ്പെടുന്ന ഒരു ഫീച്ചര്‍ ഉടന്‍ തന്നെ അവതരിപ്പിക്കുമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
മുന്‍പ് ടെലിഗ്രാമില്‍ മാത്രമായിരുന്നു ഡിസപ്പിയറിംഗ് മെസേജസ് എന്ന ഈ ഫീച്ചര്‍ ഉള്ളത്. ടെലിഗ്രാമില്‍ പെഴ്സണല്‍ ചാറ്റുകള്‍ക്ക് മാത്രമാണ് ടൈമറുള്ളത്. എന്നാല്‍ വാട്ട്സ് ആപ്പില്‍ ഗ്രൂപ്പ് ചാറ്റില്‍ മാത്രമേ ഈ ഫീച്ചര്‍ ലഭ്യമാകുകയുള്ളൂ. ഈ ഫീച്ചര്‍ വരുന്നതോടെ ഗ്രൂപ്പില്‍ മെസേജസ് എത്ര നേരം പ്രദര്‍ശിപ്പിക്കണമെന്ന് അഡ്മിന്മാര്ക്ക് തീരുമാനിക്കാം.
ഉപയോക്താക്കള്‍ക്ക് ഏറെ ഉപകാരപ്പെടുന്നതും ഒപ്പം മാര്‍ക്കറ്റിംഗ് സാധ്യതയുള്ളതുമായ ഒട്ടേറെ ഫീച്ചറുകള്‍ വരുന്ന മാസങ്ങളില്‍ അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് വാട്ട്സ് ആപ്പെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഇതിന് തുടക്കമെന്നോണം വാട്ട്സ് ആപ്പ് സ്റ്റാറ്റസ് ഫേസ്ബുക്, ഇന്‍സ്റ്റഗ്രാം അടക്കമുള്ളവയിലേക്ക് ഷെയര്‍ ചെയ്യാനുള്ള സൌകര്യം അടുത്തിടെ പുറത്തിറക്കിയിരുന്നു
Post Your Comments