ചെന്നൈ: നിരവധി സഞ്ചാരികളാണ് ദിനംപ്രതി ഇന്ത്യ സന്ദര്‍ശിക്കാനായി എത്തുന്നത്. വെറുതേ കാഴ്ചകള്‍ കണ്ട് മടങ്ങുക എന്നതിനപ്പുറം ഇന്ത്യയിലെ വൈവിധ്യമാര്‍ന്ന സംസ്‌കാരത്തെ കുറിച്ച് അറിയാന്‍ കൂടിയാണ് അവര്‍ എത്തുന്നത്. അത്തരത്തിലുള്ള സന്ദര്‍ശനം കൂടുതല്‍ രസകരവും മനോഹരവുമാകണമെങ്കില്‍ അതിനു പറ്റിയൊരു ടൂറിസ്റ്റ് ഗൈഡ് കൂടി വേണം. ഓരോ സ്ഥലത്തിന്റെയും ചരിത്രം മാത്രമല്ല, അല്‍പ്പം കലയും സാഹിത്യവും ഒക്കെ അറിയുന്ന ഒരു ടൂറിസ്റ്റ് ഗൈഡ്.
് ഇന്ത്യയെ കുറിച്ചും അതിന്റെ വൈവിധ്യങ്ങളെ കുറിച്ചും സംസാരിക്കുമ്പോള്‍ നമ്മുടെ ഗൈഡുകള്‍ ആവേശം കൊള്ളാറുണ്ട്. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ഒരു വീഡിയോയില്‍ താരം തമിഴ്‌നാട്ടില്‍ നിന്നുള്ള ടൂറിസ്റ്റ് ഗൈഡാണ്. ഇദ്ദേഹം നമ്മള്‍ വിചാരിച്ചതിനും അപ്പുറമാണ്. ഭരതനാട്യത്തിന്റെയും കഥകളിയുടെയും ചില കാര്യങ്ങള്‍ വിശദീകരിച്ച് വിനോദസഞ്ചാരികളെയാകെ അമ്പരപ്പിച്ചിരിക്കുകയാണ് ഈ ഗൈഡ്.
ടൂറിസ്റ്റ് ഗൈഡിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത് പ്രിയങ്ക ശുക്ലയാണ്. ‘ഈ വീഡിയോ എനിക്ക് വാട്ട്‌സാപ്പ് ഫോര്‍വേഡ് ആയിക്കിട്ടിയതാണ്. തമിഴ്‌നാട്ടിലെ ഒരു ലോക്കല്‍ ടൂര്‍ ഗൈഡാണ് ഈ യുവാവ്, പേര് പ്രഭു. എത്ര കഴിവുള്ള ആളാണ് ഇദ്ദേഹം. അദ്ദേഹത്തിന്റെ ഭാവങ്ങള്‍ നോക്കൂ. ശരിക്കും ആശ്ചര്യം നിറഞ്ഞതാണത്.’എന്നാണ് അവര്‍ കുറിച്ചിരുന്നത്.
Received this as #whatsappforward !
As per the forward -This guy is a local tour guide named Prabhoo, in Tamil Nadu. So talented he is!!
Just look at his expressions..truly amazing!! pic.twitter.com/r0R7l9EXIH
— Priyanka Shukla (@PriyankaJShukla) October 1, 2019
ഭരതനാട്യത്തിലെ ജതിയിലാണ് പ്രഭു തുടങ്ങിയത്. ജീന്‍സ് എന്ന ജനപ്രിയ തമിഴ്ചിത്രത്തിലേതാണിത്. പിന്നീട് എങ്ങനെയാണ് നര്‍ത്തകര്‍ ശരീരമിളക്കുന്നതെന്നും മറ്റും സഞ്ചാരികള്‍ക്ക് നല്ല ഭംഗിയായി കാണിച്ചുകൊടുത്തു. അതുപോലെ തന്നെ തലയിളക്കുന്നതും വീഡിയോയില്‍ കാണാം. അദ്ദേഹത്തിന്റെ മുഖത്ത് മിന്നിമറയുന്ന ഭാവങ്ങളും ശരിക്കും അതിശയിപ്പിക്കുന്നതാണ്.
എങ്ങനെയാണ് ഒരാള്‍ തന്റെ ജോലിയെ ആത്മാര്‍ത്ഥമായി സ്‌നേഹിക്കുന്നത് എന്ന് വ്യക്തമാക്കുന്നത് കൂടിയാണ് പ്രഭുവിന്റെ പ്രകടനം. വളരെ ഇഷ്ടത്തോടെ മനസ്സറിഞ്ഞാണ് പ്രഭു സഞ്ചാരികള്‍ക്ക് മുന്നില്‍ നൃത്തത്തെ കുറിച്ച് വിവരിക്കുന്നത്. അതിന്റെ ഒടുക്കം അതിശയിച്ചുപോയ സഞ്ചാരികള്‍ കയ്യടിച്ച് പ്രഭുവിനെ അഭിനന്ദിക്കുന്നതും കാണാം.
Post Your Comments