കൊച്ചി : ഫ്ളാറ്റ് ഒഴിയാന്‍ ഉടമകള്‍ക്ക് സമയം നീട്ടി നല്‍കുന്ന കാര്യത്തില്‍ അന്തിമ തീരുമാനവുമായി സബ് കളക്ടര്‍ സ്നേഹില്‍ കുമാര്‍ ഐഎഎസ്. മരടില്‍ പൊളിക്കേണ്ട ഫ്‌ലാറ്റുകളിലുള്ളവര്‍ക്ക് ഒഴിയാന്‍ സമയം നീട്ടിനല്‍കില്ലെന്ന് സ്‌നേഹില്‍ കുമാര്‍ അറിയിച്ചു. ഫ്‌ളാറ്റുകളില്‍ വൈദ്യുതിയും കുടിവെള്ളവും പുനഃസ്ഥാപിച്ചത് ഒഴിയാന്‍ വേണ്ടിയാണ്. നാളെ വൈകുന്നേരം ഇവ വിച്ഛേദിക്കുമെന്നും സബ്കലക്ടര്‍ അറിയിച്ചു.
സബ് കലക്ടര്‍ ഫ്‌ലാറ്റിലെത്തി ഒഴിപ്പിക്കല്‍ നടപടികള്‍ വിലയിരുത്തി. ഒഴിയാന്‍ കൂടുതല്‍ സമയം വേണമെന്നും അനുയോജ്യമായ ഇടം കിട്ടാതെ ഒഴിയില്ലെന്നും ഫ്‌ലാറ്റ് ഉടമകള്‍ പറയുന്നു. എന്നാല്‍ ഫ്‌ളാറ്റുകള്‍ ഒഴിയാന്‍ ഒരു ദിവസംപോലും നീട്ടി നല്‍കില്ലെന്നാണ് മരട് നഗരസഭ വ്യക്തമാക്കുന്നത്. സുപ്രീംകോടതി പൊളിക്കാന്‍ ഉത്തരവിട്ട മരടിലെ ഫ്‌ളാറ്റുകളിലെ താമസക്കാരുടെ പ്രതിഷേധവും തുടരുകയാണ്.
ഒഴിയാന്‍ നാല് ദിവസം നല്‍കി കണ്ണില്‍ ചോരയില്ലാതെ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കുന്നതെന്നു ഇവര്‍ പറയുന്നു. താല്‍കാലിക താമസത്തിനു ലഭിച്ചിരിക്കുന്ന ഫ്‌ളാറ്റുകളില്‍ ഒന്നില്‍ പോലും ഒഴിവില്ല. ഇക്കാര്യത്തില്‍ വ്യക്തത വരാതെ മാറില്ലെന്നു പറയുന്ന ചില താമസക്കാര്‍ ഫ്‌ളാറ്റുകളിലെ സാധങ്ങള്‍ ഒന്നും മാറ്റിയിട്ടില്ല.
Post Your Comments