Latest NewsNewsInternational

ചൈനീസ് ജനതയുടെയും രാജ്യത്തിന്റെയും മുന്നോട്ടുള്ള പ്രയാണത്തെ തടയാനാവില്ലെന്ന് ഷി ചിൻപിങ്

ബെയ്ജിങ്: ചൈനീസ് ജനതയുടെയും രാജ്യത്തിന്റെയും മുന്നോട്ടുള്ള പ്രയാണത്തെ തടയാനാവില്ലെന്ന് പ്രസിഡന്റ് ഷി ചിൻപിങ്. ടിയനൻമെൻ ചത്വരത്തിലൂടെ നീങ്ങിയ റാലിയിലായിരുന്നു ഷി ചിൻപിങിന്റെ പ്രസംഗം. സൈന്യത്തിന്റെ ശക്തിയും രാഷ്ട്രീയനേതൃത്വത്തിലെ യോജിപ്പും വിളിച്ചോതുന്നതായിരുന്നു ടിയനൻമെൻ ചത്വരത്തിലൂടെ നീങ്ങിയ റാലി.

ഏതു കാലാവസ്ഥയിലും കൃത്യതയോടും അതിശക്തമായും പ്രയോഗിക്കാവുന്ന ദൊങ്ഫെങ്–17 എന്ന മിസൈൽ അടക്കം പുതിയ 300 ആയുധങ്ങൾ റാലിയിൽ അവതരിപ്പിച്ചു. യുഎസിനു പോലും പ്രതിരോധിക്കാൻ കഴിയാത്തതെന്നു വിശേഷിപ്പിക്കപ്പെടുന്ന ഭൂഖണ്ഡാന്തര മിസൈലുകൾക്കും ഹൈപ്പർസോണിക് മിസൈലുകൾക്കും പുറമെ ആധുനിക പോർവിമാനങ്ങളും ഡ്രോണുകളും യുദ്ധ ടാങ്കുകളും അവതരിപ്പിച്ചു. റാലിയിൽ കാണിച്ച 40% ആയുധങ്ങളും ആദ്യമായാണ് പ്രദർശിപ്പിക്കുന്നത്.

കമ്യൂണിസ്റ്റ് ചൈനയുടെ സ്ഥാപകൻ മാവോ സെദുങ്‌, പിൻഗാമികളായ ഡെങ് സിയാവോ പിങ്, ഹു ജിന്റാവോ തുടങ്ങിയവരുടെ ചിത്രങ്ങളോടൊപ്പം അവരുടെ നേട്ടങ്ങളും വിശദീകരിക്കുന്ന ഫ്ലോട്ടുകളും റാലിയിൽ അണിനിരന്നു. സമാധാനപരമായ പുനരൈക്യം, ഒരു രാജ്യം രണ്ടു വ്യവസ്ഥ എന്നീ തത്വങ്ങൾ ഉയർത്തിപ്പിടിച്ച് ഹോങ്കോങ്ങിലും മക്കാവിലും സുസ്ഥിരത നിലനിർത്തണമെന്ന് ഷി ചിൻപിങ് പറഞ്ഞു. മുൻഗാമികളായ ജിയാങ് സെമിൻ (93), ഹു ജിന്റാവോ (76) എന്നിവരോടൊപ്പമാണ് ഷി ചിൻപിങ് എത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button