ക്ഷേത്രത്തില്‍ പോയി പൂജ നടത്തിയശേഷം തെരഞ്ഞെടുപ്പ് പത്രിക നല്കുന്ന ആദ്യത്തെ കമ്യൂണിസ്റ്റ് സ്ഥാനാര്‍ത്ഥി യായി മഞ്ചേശ്വരത്തെ ശങ്കര്‍ റൈ. ’പൂജനടത്തി പ്രാര്‍ത്ഥിച്ച് പത്രിക നല്കുന്ന സ്ഥാനാര്‍ഥി ഞാനായിരിക്കും. അതിന് പാര്‍ട്ടി വിലക്കില്ല”.സി.പി.എം ജില്ല കമ്മിറ്റി അംഗവും കര്‍ഷകസംഘം കുമ്പള ഏരിയ പ്രസിഡന്റുമായ ശങ്കര്‍ റൈ പറഞ്ഞു.പത്രിക നല്‍കാനുള്ള അവസാനദിവസമായ തിങ്കളാഴ്ച രാവിലെ ബാഡൂരിലെ വീട്ടില്‍നിന്നുമിറങ്ങിയ ശങ്കര്‍ റൈ മാസ്റ്റര്‍ ധര്‍മത്തടുക്ക തലമുഗറിലെ ദര്‍ഗയില്‍ എത്തി അവിടെയുള്ളവരോട് പിന്തുണ ആവശ്യപ്പെട്ടശേഷമായിരുന്നു
മധൂര്‍ മദനന്ദേശ്വര സിദ്ധിവിനായക ക്ഷേത്രത്തിലേക്ക് പുറപ്പെട്ടത്. പാര്‍ട്ടി പ്രവര്‍ത്തകരും പ്രാദേശികനേതാക്കളുമായ സതീഷ് റൈ, സീതാറാം ഷെട്ടി, അസ്കര്‍ അലി തുടങ്ങി പതിനഞ്ചോളം പേര് ശങ്കര്‍ റൈക്ക് ഒപ്പമുണ്ടായിരുന്നു. പത്രികാസമര്‍പ്പണത്തിന് മുമ്പ് ബി.ജെ.പി, കോണ്‍ഗ്രസ് നേതാക്കള്‍ മധൂര്‍ ക്ഷേത്രത്തില്‍ പ്രാര്‍ഥിക്കാനെത്തുന്നത് പതിവാണെങ്കിലും ആദ്യമായാണ് കമ്യൂണിസ്റ്റ് സ്ഥാനാര്‍ഥി പത്രിക സമര്‍പ്പിക്കും മുമ്പ് പ്രാര്‍ഥനക്കെത്തിയത്. . താന്‍ വിശ്വാസിയായ കമ്യൂണിസ്റ്റാണെന്ന് ശങ്കര്‍ റൈ പറഞ്ഞു.
Post Your Comments