മനാമ : ബഹ്റൈനിലും പ്രവാസികള്‍ക്ക് തിരിച്ചടി. തൊഴില്‍ മേളകളിലൂടെ സ്വദേശികള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ സ്യഷ്ടിക്കാനുള്ള ശ്രമങ്ങള്‍ തൊഴില്‍ സാമൂഹിക ക്ഷേമ മന്ത്രാലയം ശക്തിപ്പെടുത്തി. ആയിരത്തി ഇരുന്നൂറിലധികം പേര്‍ക്ക് മേളയിലൂടെ തൊഴിലവസരം നല്‍കിയതായും അധികൃതര്‍ അറിയിച്ചു.
സ്വദേശികള്‍ക്ക് തൊഴിലവസരങ്ങള്‍ ഉറപ്പ് വരുത്തുവാന്‍ പത്ത് തൊഴില്‍ മേളകള്‍ സംഘടിപ്പിക്കുമെന്ന് തൊഴില്‍ സാമൂഹിക ക്ഷേമ കാര്യ മന്ത്രാലയ അണ്ടര്‍ സെക്രട്ടറി സബാഹ് സാലിം അദ്ദൂസരി വ്യക്തമാക്കി. തൊഴില്‍ പരിശീലനം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനായി പ്രത്യേക തൊഴില്‍ പരിശീലനപദ്ധതികള്‍ നടപ്പിലാക്കും. സ്വകാര്യമേഖലയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ടാണ് തംകീനുമായി സഹകരിച്ചുകൊണ്ട് തൊഴില്‍ പരിശീലന പരിപാടികള്‍ സംഘടിപ്പിക്കുന്നത്. ഇതോടെ പ്രവാസികള്‍ ആശങ്കയിലാണ്
Post Your Comments