പിറവം : പിറവം പള്ളി ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് കയ്യേറിയതില്‍ യാക്കോബായ വിഭാഗത്തിന്റെ എതിര്‍പ്പ് തുടരുന്നു. ഓര്‍ത്തഡോക്‌സ് സഭാ ആസ്ഥാനത്തേക്ക് യാക്കോബായ വിഭാഗം പ്രതിഷേധ മാര്‍ച്ച് നടത്തി. പള്ളികള്‍ പിടിച്ചെടുക്കുന്നുവെന്ന് ആരോപിച്ച് നടത്തിയ മാര്‍ച്ച് പൊലീസ് തടഞ്ഞു. പ്രതിഷേധക്കാര്‍ കാതോലിക്കാ ബാവയുടെ കോലം കത്തിച്ചു. അതേസമയം കോടതി വിധി അംഗീകരിച്ചുകൊണ്ടുള്ള ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് ഓര്‍ത്തഡോക്‌സ് വിഭാഗം അറിയിച്ചു.
സുപ്രീംകോടതി വിധി തെറ്റായി വ്യാഖ്യാനിച്ചാണ് പിറവം പള്ളിയടക്കം ഓര്‍ത്തഡോക്‌സ് വിഭാഗം പിടിച്ചെടുത്തത് എന്നാരോപിച്ചാണ് യാക്കോബായ വിഭാഗം ദേവലോകത്തേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയത്. സെന്റ് ജോസഫ് പള്ളിയില്‍ നിന്നും ആരംഭിച്ച പ്രതിഷേധ മാര്‍ച്ച് കഞ്ഞിക്കുഴിയില്‍ വെച്ച് പൊലീസ് മാര്‍ച്ച് തടഞ്ഞു. തുടര്‍ന്ന് പ്രതിഷേധക്കാര്‍ കാതോലിക്ക ബാവയുടെ കോലം കത്തിച്ചു.
തോമസ് മാര്‍ തിമോത്തിയോസ് നേതൃത്വം നല്‍കിയ മാര്‍ച്ചില്‍ കുര്യാക്കോസ് സേവറിയോസ്, ഗീവര്‍ഗീസ് മാര്‍ കൂറിലോസ് എന്നീ മെത്രാപ്പൊലിത്തമാരും പങ്കെടുത്തു
Post Your Comments