കൊച്ചി: കൊച്ചി: പിറവം പള്ളിയില്‍ പ്രവേശിക്കാനുള്ള ഓര്‍ത്തഡോക്‌സ് വിഭാഗത്തിന്റെ ശ്രമം രണ്ടാം ദിവസവും തുടരുന്നു. ഓര്‍ത്തഡോക്സ് വിഭാഗം പള്ളിയില്‍ പ്രവേശിക്കാതിരിക്കാന്‍ പള്ളി പൂട്ടി പള്ളിയ്ക്കകത്ത് ഇരിക്കുകയാണ് യാക്കോബായ വിശ്വാസികള്‍. തുടര്‍ച്ചയായ രണ്ടാംദിവസമാണ് പിറവം വലിയ പള്ളിക്ക് മുന്നില്‍ ഓര്‍ത്തഡോക്‌സ്- യാക്കോബായ വിഭാഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടലിലേക്ക് എത്തിയിരിക്കുന്നത്. സ്ഥലത്ത് പോലീസിന്റെ വന്‍ സന്നാഹമാണ് നിലയുറപ്പിച്ചിരിക്കുന്നത്. സംഘര്‍ഷസാധ്യത കണക്കിലെടുത്ത് സ്ഥലത്ത് ജില്ലാ കലക്ടര്‍ നിരോധനാജ്ഞയും പ്രഖ്യാപിച്ചിട്ടുണ്ട്.
പ്രശ്‌നക്കാരെന്ന് കണ്ടെത്തി പള്ളിയില്‍ കയറുന്നതിന് ജില്ലാ കലക്ടര്‍ വിലക്കേര്‍പ്പെടുത്തിയ 67 യാക്കോബായ വിഭാഗക്കാരെ പുറത്തിറക്കാനായി പോലീസ് പള്ളി വളപ്പിനകത്ത് കയറിയെങ്കിലും പിന്നീട് പിന്‍മാറി. യാക്കോബായ വിഭാഗത്തിന്റെ വൈദിക ട്രസ്റ്റി അടക്കമുള്ളവര്‍ക്കെതിരെയാണ് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. രണ്ടുമാസത്തേക്കാണ് ഇവര്‍ക്ക് വിലക്ക്. ഇന്നലെയാണ് പള്ളിയില്‍ പ്രവേശിക്കാനുള്ള സുപ്രീംകോടതി വിധിയുമായി ഓര്‍ത്തഡോക്‌സ് വിഭാഗം പള്ളിയിലെത്തിയത്. എന്നാല്‍ പള്ളിയ്ക്കകത്ത് കയറാന്‍ അനുവദിക്കാതെ യാക്കോബായ വിഭാഗം പള്ളി പൂട്ടുകയായിരുന്നു. സുപ്രിംകോടതി ഉത്തരവ് അനുസരിച്ച്, പള്ളിയ്ക്ക് അകത്ത് കയറി പ്രാര്‍ത്ഥന നടത്താന്‍ പൂര്‍ണ അവകാശമുണ്ടെന്നും അത് നടത്താതെ പിരിഞ്ഞുപോകില്ലെന്നുമുള്ള നിലപാടിലാണ് ഓർത്തഡോക്സ് വിഭാഗം.
Post Your Comments