Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Latest NewsKeralaIndia

ഐഎസ്ആർഒയിലെ മലയാളി ശാസ്ത്രജ്ഞന്‍ മരിച്ച നിലയില്‍; മൃതദേഹം കണ്ടെത്തിയത് ഫ്‌ളാറ്റിൽ , കൊലപാതകമെന്ന് സംശയം

മലയാളിയായ സുരേഷ് തന്റെ ഫ്ലാറ്റിൽ തനിച്ചായിരുന്നു.

ഹൈദരാബാദ്: മലയാളി ശാസ്ത്രജ്ഞനെ ഹൈദരാബാദില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഐഎസ്‌ആര്‍ഒയുടെ റിമോട്ട് സെന്‍സിങ് സെന്ററിലെ ശാസ്ത്രജ്ഞനായ എസ് സുരേഷാണ് മരിച്ചത്. അമീര്‍പേട്ടിലെ ഫ്‌ളാറ്റിലാണ് ഇയാളെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കൊലപാതകമാണെന്നാണ് പ്രാഥമിക നിഗമനം. മലയാളിയായ സുരേഷ് തന്റെ ഫ്ലാറ്റിൽ തനിച്ചായിരുന്നു. ചൊവ്വാഴ്ച അദ്ദേഹം ഓഫീസിൽ റിപ്പോർട്ട് ചെയ്യാതിരുന്നപ്പോൾ, സഹപ്രവർത്തകർ അയാളുടെ മൊബൈൽ നമ്പറിൽ വിളിച്ചു.

പ്രതികരണമൊന്നും ലഭിക്കാത്തതിനാൽ ചെന്നൈയിലെ ബാങ്ക് ജോലിക്കാരിയായ ഭാര്യ ഇന്ദിരയെ അവർ വിളിച്ചറിയിക്കുകയായിരുന്നു . തുടർന്ന് സുരേഷിന്റെ ഭാര്യയും മറ്റ് ചില കുടുംബാംഗങ്ങളും ഹൈദരാബാദിലേക്ക് എത്തുകയും പോലീസിനെ സമീപിക്കുകയും ചെയ്തു. തുടർന്ന് പോലീസ് സഹായത്തോടെ അവർ ഫ്ലാറ്റ് തുറന്നപ്പോഴാണ് സുരേഷിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത് . കനത്ത വസ്‌തു ഉപയോഗിച്ച് ഇയാളുടെ തലയിൽ അടിച്ചതാണ് ഇയാളുടെ മരണത്തിനിടയാക്കിയതെന്ന് പോലീസ് സംശയിക്കുന്നു.

പോസ്റ്റ്‌മോർട്ടത്തിനായി മൃതദേഹം മാറ്റി.സുരേഷ് 20 വർഷമായി ഹൈദരാബാദിൽ താമസിക്കുന്നു. ഭാര്യയും നഗരത്തിൽ ജോലി ചെയ്യുകയായിരുന്നുവെങ്കിലും 2005 ൽ ചെന്നൈയിലേക്ക് സ്ഥലം മാറ്റം ഉണ്ടായി. മകൻ യുഎസിൽ സ്ഥിരതാമസമാണ് , മകൾ ന്യൂഡൽഹിയിൽ താമസിക്കുന്നു.

shortlink

Related Articles

Post Your Comments


Back to top button