Latest NewsKerala

സുപ്രീം കോടതി വിധി: നമ്പി നാരായണന്റെ  പ്രതികരണം ഇങ്ങനെ

സിബിഐ അന്വേഷണമാണ് കേസില്‍ ആവശ്യപ്പെട്ടിരുന്നതെന്ന് അദ്ദേഹം പറഞ്ഞു

തിരുവനന്തപുരം: ഐഎസ്ആര്‍ ഒ ചാരക്കേസില്‍ സുപ്രീം കോടതി വിധിയില്‍ സന്തോഷമുണ്ടെന്ന് ശാസ്ത്രഞ്ജന്‍ നമ്പി നാരായണന്‍. മുമ്പുണ്ടായതിനേക്കാള്‍ ഭേദപ്പെട്ട അവസ്ഥയാ്ണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കുറ്റക്കാര്‍ക്ക് ശിക്ഷ ലഭിക്കണം എന്നു മാത്രമായിരുന്നു തന്റെ ആവശ്യമെന്നും കേസില്‍ നഷ്ടപരിഹാരം ചോാദിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു. സിബിഐ അന്വേഷണമാണ് കേസില്‍ ആവശ്യപ്പെട്ടിരുന്നതെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ ആവശ്യപ്പെട്ടതെല്ലാം കിട്ടണമെന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൂടാതെ അന്വേഷണ ഉദ്യോഗസ്ഥരാണ് 50 ലക്ഷം രൂപ നല്‍കേണ്ടത് എങ്കില്‍ അതാണ് അവര്‍ക്കുള്ള നല്ല ശിക്ഷ. വിധിയെക്കുറിച്ച് കൂടുതല്‍ വ്യക്തത ലഭ്യിച്ചടിന് ശേഷമെ കൂടുതല്‍ പ്രതികരണങ്ങള്‍ ഉണ്ടാകൂ എന്നും അദ്ദേഹം പറഞ്ഞു.

ALSO READ:സങ്കീര്‍ണമായ സാങ്കേതിക വിദ്യയിലെ അറിവാണ് തന്നെ കുടുക്കിയതെന്ന് നമ്പി നാരായണന്‍

നമ്പി നാരായണന് എതിരെയുള്ള ചാരക്കേസില്‍ അദ്ദേഹത്തിന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം എന്നാണ് സുപ്രിം കോടതി വിധി. നമ്പി
നാരായണനെ അറസ്റ്റ് ചെയ്തത് അനാവശ്യമായിരുന്നു എന്നും കോടതി പറഞ്ഞു. ഇതേസമയം കേസ് അന്വേഷിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം നടത്താനും കോടതി ഉത്തരവിട്ടിട്ടുണ്ട്. റിട്ടയേഡ് ജസ്റ്റിസ് ഡികെ ജെയിനിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണ് അന്വേഷണം നടത്തുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button