ചെന്നൈ: ഇന്ത്യൻ സ്‌പേസ് ആൻഡ് റിസർച്ച് ഓർഗനൈസേഷൻ (ഐഎസ്ആർഒ) ശാസ്ത്രജ്ഞ എൻ.വളർമതി അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ചെന്നൈയില്‍ വച്ചായിരുന്നു അന്ത്യം. ശ്രീഹരിക്കോട്ടയിൽ റോക്കറ്റ് വിക്ഷേപണത്തിനുള്ള കൗണ്ട്‌ഡൗണുകളിൽ ശബ്ദം നൽകിയ ശാസ്ത്രജ്ഞ ആയിരുന്നു വളർമതി.
തമിഴ്‌നാട് അരിയല്ലൂർ സ്വദേശിനിയാണ്. ജൂലൈ 14 ന് വിക്ഷേപിച്ച ഇന്ത്യയുടെ അഭിമാന ദൗത്യം ചന്ദ്രയാൻ -3 അവരുടെ അവസാന കൗണ്ട്ഡൗൺ ആയി മാറി. ഐഎസ്ആർഒയിലെ മുൻ ഡയറക്ടർ ഡോ. പി.വി. വെങ്കിടകൃഷ്ണൻ എക്‌സിലൂടെയാണ് വളര്‍മതിയുടെ വിയോഗ വാര്‍ത്ത അറിയിച്ചത്.
‘ശ്രീഹരിക്കോട്ടയിൽ നിന്നുള്ള ഐഎസ്ആർഒയുടെ ഭാവി ദൗത്യങ്ങളുടെ കൗണ്ട്ഡൗണുകൾക്ക് വളർമതിയുടെ ശബ്ദം ഇനി ഉണ്ടാകില്ല. ചന്ദ്രയാൻ-3 ആയിരുന്നു അവസാന കൗണ്ട്ഡൗൺ പ്രഖ്യാപനം. അപ്രതീക്ഷിതമായ ഒരു വിയോഗം. വല്ലാത്ത സങ്കടം തോന്നുന്നു.’ അദ്ദേഹം കുറിച്ചു. ഇന്ത്യയുടെ ആദ്യത്തെ തദ്ദേശീയ റഡാർ ഇമേജിംഗ് ഉപഗ്രഹമായ റിസാറ്റ്-1 ന്റെ പ്രൊജക്റ്റ് ഡയറക്ടർ കൂടിയായിരുന്നു വളര്‍മതി.
Post Your Comments