നഗരത്തില്‍ അലയുന്ന കന്നുകാലികളെ പിടികൂടുന്ന കോര്‍പറേഷന്‍ പദ്ധതിയില്‍ സ്റ്റഡിയം കോര്‍ണറില്‍ നിന്ന് കന്നുകാലിയെ പിടികൂടി പാറക്കണ്ടിയിലെ കാറ്റില്‍ പൗണ്ടില്‍ എത്തിച്ചതോടെയാണ് നാട്ടുകാരുടെ ഉറക്കം നഷ്ടപ്പെട്ടത്. കാറ്റില്‍ പൗണ്ടില്‍ നിന്നും പശുക്കളുടെ അലറലോടലറല്‍ കാരണം നാട്ടുകാരുടെ ഉറക്കം നഷ്ടപ്പെട്ടു. ഒടുവില്‍ പശുവിനെ ലേലത്തില്‍ വില്‍ക്കുകയല്ലാതെ കോര്‍പറേഷന്‍കാര്‍ക്ക് വേറെ വഴിയില്ലായിരുന്നു.
അലയുന്ന പശുക്കളെ പിടികൂടി പൗണ്ടില്‍ പാര്‍പ്പിക്കുകയും ഉടമസ്ഥര്‍ക്ക് പിഴയീടാക്കി പശുവിനെ വിട്ടു നല്‍കും. ഉടമസ്ഥനെത്തിയില്ലെങ്കില്‍ ലേലം ചെയ്യുന്നതുമാണു കോര്‍പറേഷന്‍ പദ്ധതി. വാഹനങ്ങള്‍ക്കും പൊതു ജനത്തിനും ഭീഷണിയായി കന്നുകാലികള്‍ അലഞ്ഞു തിരിയുന്ന സാഹചര്യത്തിലാണ് നടപടിയുമായി കോര്‍പറേഷന്‍ രംഗത്തെത്തിയത്. ഉടമസ്ഥര്‍ അതിരാവിലെ അഴിച്ചു വിടുന്ന കന്നുകാലികള്‍ കാരണം ഗതാഗതം മുടങ്ങുന്ന സാഹചര്യത്തിലാണിത്.
അങ്ങനെ കഴിഞ്ഞ ദിവസം പശുവിനെ പിടികൂടി കെട്ടിയിട്ടത് മുതല്‍ കന്നുകാലിയുടെ അലര്‍ച്ച തുടര്‍ന്നതോടെ ഉറക്കം നഷ്ടപ്പെട്ടു കഴിയുകയായിരുന്നു പരിസരവാസികള്‍. പരിശീലനം ലഭിച്ച പൗണ്ട് കീപ്പര്‍മാര്‍ പഠിച്ച പതിനെട്ട് അടവും പയറ്റി. എന്നാല്‍ പശുവിനെ മെരുക്കാനായില്ല. ഉടമസ്ഥന്‍ എത്താത്തിനെ തുടര്‍ന്നാണ് പശുവിനെ ലേലം ചെയ്തത്. 12,800 രൂപയ്ക്ക് ചാലാട് സ്വദേശി എം.പി.സുനൈദ് ആണ് പശുവിനെ ലേലത്തില്‍ വാങ്ങിയത്.
Post Your Comments