നാഗ്പൂർ: ഭാരതത്തിന്റെ വേര് ആധ്യാത്മികമാണെന്ന് തിരിച്ചറിഞ്ഞ് ആധുനിക രാഷ്ട്ര ചിന്തയിൽ ആധ്യാത്മികതയെ ഇണക്കിച്ചേർത്തത് ഗാന്ധിജിയാണെന്ന് ആർഎസ്എസ് സർസംഘചാലക് ഡോ. മോഹൻ ഭാഗവത്. ഗാന്ധിജിയുടെ രാഷ്ട്രീയം ഭരണത്തിലൊതുങ്ങുന്നതായിരുന്നില്ല, അത് സ്വഭാവശുദ്ധിയിലും പ്രവർത്തിയിലുമായിരുന്നു. അദ്ദേഹം പറഞ്ഞു. ഗാന്ധിജിയുടെ 150-ാം ജന്മവാർഷികത്തിൽ അദ്ദേഹത്തെ അനുസ്മരിക്കുകയായിരുന്നു സർസംഘചാലക്.
വലിയ വാഗ്ദാനങ്ങളും, സ്വാർത്ഥതയും വച്ചുപുലർത്തുന്ന വൈദേശിക ചിന്താധാരയിലെ രാഷ്ട്രീയ പ്രവണത അദ്ദേഹം നിരുൽസാഹപ്പെടുത്തി. ഭാരതത്തിലെ ജനമനസ്സിൽ ഇതിഹാസങ്ങൾ എങ്ങനെയാണോ ഒളിമങ്ങാതെ നിൽക്കുന്നത്, അതുപോലെയാണ് ആധുനിക കാലത്തെ ഇതിഹാസമായ സ്വാതന്ത്ര്യ സമര ചരിത്രവും അത് നയിച്ച മഹാന്മാരും. അതിൽ ഏറ്റവും പ്രമുഖ സ്ഥാനം മഹാത്മാഗാന്ധിക്കാണ്.
ഗാന്ധിജിക്ക് രാഷ്ട്രീയമെന്നത് ഭരണത്തിലൊതുങ്ങുന്നതല്ലായിരുന്നു, മറിച്ച് വ്യക്തി കളുടെ സ്വഭാവശുദ്ധിയും, പ്രവർത്തിയും മാതൃകയാക്കുന്നതുമായിരുന്നു. സത്യവും അഹിംസയും സ്വയംപര്യാപ്തതയും മനുഷ്യന്റെ യഥാർത്ഥ സ്വാതന്ത്ര്യത്തിലാണ് അദ്ദേഹം വിശ്വസിച്ചത്. ഈ ചിന്ത സ്വന്തം ജീവിതത്തിൽ സാക്ഷാത്ക്കരിച്ച വ്യക്തിത്വമാണ് ഗാന്ധിജി. മോഹൻ ഭാഗവത് പറഞ്ഞു.
Post Your Comments