കാസർകോട്: ക്ഷേത്രത്തിലെത്തി ഉദയാസ്തമയ പൂജ നടത്തി പ്രസാദം സഖാക്കൾക്ക് നൽകിയ ശേഷം പത്രിക സമർപ്പിച്ച എൽ ഡി എഫ് സ്ഥാനാർത്ഥിയാണ് ശങ്കർ റൈ എങ്കിലും യുവതികൾക്ക് ശബരിമലയിൽ പ്രവേശിക്കാമെന്ന പാർട്ടി നിലപാടിൽ മാറ്റമൊന്നുമില്ല. മഞ്ചേശ്വരം മണ്ഡലത്തിൽ നിന്നാണ് ഉപതെരഞ്ഞെടുപ്പിൽ ശങ്കർ റൈ ജനവിധി തേടുന്നത്. പാർട്ടിയുടെ പതിവ് രീതികൾക്ക് വിരുദ്ധമായി ക്ഷേത്ര ദർശനം നടത്തി പത്രിക സമർപ്പിച്ച ആദ്യ സിപിഐഎം കാസർകോട് ജില്ലാ കമ്മിറ്റി അംഗവും കർഷകസംഘം കുമ്പള ഏരിയ പ്രസിഡന്റുമാണ് ശങ്കർ റൈ.
കോടതി വിധി നടപ്പാക്കേണ്ടതാണ്. അത് സർക്കാരിന്റെ കാര്യവുമാണ് –ശങ്കർ റൈ പറഞ്ഞു. കാസർകോട് പ്രസ്ക്ലബ് നടത്തിയ മീറ്റ് ദി പ്രസ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു ശങ്കർ റൈ .
മഞ്ചേശ്വരം സ്ഥാനാർത്ഥിയായ ഇദ്ദേഹം മധൂർ മദനന്ദേശ്വര സിദ്ധിവിനായക ക്ഷേത്രത്തിലാണ് ദർശനം നടത്തിയത്. പത്രിക സമർപ്പിക്കാനുള്ള അവസാന ദിവസമായ ഇന്നലെ സിപിഐഎം പ്രാദേശിക നേതാക്കൾക്കൊപ്പമാണ് സഖാവ് ക്ഷേത്ര ദർശനം നടത്തിയത്.
Post Your Comments