പത്തനംതിട്ട: ശബരിമലയുടെ പവിത്രത നശിപ്പിക്കാന്‍ വികസനമെന്ന പേരിൽ വീണ്ടും വിമാനത്താവള പദ്ധതിയുമായി സർക്കാർ ഒത്താശയോടെ ക്രിസ്ത്യൻ പുരോഹിതൻ. ഡോക്ടര്‍ എബ്രഹാം മുളമൂട്ടില്‍ എന്ന പുരോഹിതനാണ് ശബരിമലയുടെ പേരില്‍ എയര്‍പോര്‍ട്ട് നിര്‍മ്മിച്ചു ടൂറിസം ശക്തിപ്പെടുത്താന്‍ പണം ആവശ്യപ്പെട്ട് അമേരിക്കയില്‍ പ്രചാരണം നടത്തുന്നത്. വിശാലമായ കച്ചവട കേന്ദ്രങ്ങളും വ്യവസായ ഇടനാഴികളും പദ്ധതിയുടെ ഭാഗമെന്ന് വാഷിംഗ്ടണില്‍ നടത്തിയ പ്രസംഗത്തില്‍ എബ്രഹാം മുളമൂട്ടില്‍ പറയുന്നു.അമേരിക്കയിലെ മലയാളി സമൂഹത്തിനിടയിലാണ് ഇത്തര പ്രചരണങ്ങള്‍ നടത്തുന്നത്.
സംസ്ഥാന സര്‍ക്കാരുമായി ബന്ധപ്പെട്ട ചില വാണിജ്യ സമിതികളില്‍ താന്‍ അംഗമാണെന്നാണ് ഫാദര്‍ എബ്രഹാം മുളമൂട്ടില്‍ സ്വയം പരിചയപ്പെടുത്തിയത്. തുടര്‍ന്ന് ശബരിമല വിമാനത്താവളവുമായി ബന്ധപ്പെട്ട അനന്തമായ കച്ചവട സാധ്യതകളെയും പദ്ധതികളെയും കുറിച്ചും എബ്രഹാം മുളമൂട്ടില്‍ വിശദീകരിച്ചു. ഇതോടെ അമേരിക്കയിലെ ഹൈന്ദവ സമൂഹം പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. സംസ്ഥാന സര്‍ക്കാര്‍ ശബരിമല വിമാനത്താവളത്തിനായി സാധ്യതാ പഠനം പോലും ആരംഭിക്കാത്ത സാഹചര്യത്തില്‍ ഇത്തരത്തില്‍ പ്രചരണങ്ങള്‍ വിദേശത്ത് നടത്തുന്നത് സര്‍ക്കാരിന്റെ അറിവോട് കൂടിയാണോയെന്നാണ് ഇവരുടെ ചോദ്യം.
ശബരിമല വിമാനത്താവളം, സീ ടു സ്‌കൈ റോപ് വേ എന്നിവ നിര്‍മ്മിച്ച് ശബരിമല അടക്കമുള്ള ആരാധനാലയങ്ങളെ പില്‍ഗ്രിം ടൂറിസം കേന്ദ്രമാക്കി മാറ്റാനും അതിലൂടെയുള്ള കച്ചവട സാധ്യതകളുമാണ് എബ്രഹാം മുളമൂട്ടില്‍ അമേരിക്കന്‍ മലയാളികളുടെ മുന്‍പില്‍ അവതരിപ്പിച്ചത്.മലയാളികളുടെ ഓണാഘോഷ വേദിയില്‍ ഫാദര്‍ എബ്രഹാം മുളമൂട്ടില്‍ നടത്തിയ പ്രസംഗത്തിനെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്.
Post Your Comments