Latest NewsIndiaNews

ആത്മഹത്യ ചെയ്തയാളുടെ ശരീരത്തിനായി 7 ഭാര്യമാര്‍: ആര്‍ക്കും പരസ്പരമറിയില്ല; അന്തംവിട്ട് പോലീസ്

ഹരിദ്വാർ•ഒരിക്കലും സങ്കല്‍പ്പിച്ചിട്ട്‌ പോലുമില്ലാത്ത അവസ്ഥയാണ്‌ കഴിഞ്ഞ ദിവസം ഹരിദ്വാറിലെ പോലീസിന് നേരിടേണ്ടി വന്നത്. ഞായറാഴ്ച ആത്മഹത്യ ചെയ്ത 40 കാരന്റെ മൃതദേഹത്തില്‍ അവകാശപ്പെട്ട് ആദ്യം അഞ്ച് സ്ത്രീകളാണ് മുന്നോട്ട് വന്നത്. എന്നാല്‍ ഇവര്‍ക്ക് ആര്‍ക്കും പരസ്പരം അറിയുകയുമില്ലെന്നും പോലീസുകാരോട് പറഞ്ഞു. പോലീസ് ധര്‍മ സങ്കടത്തിലായി. രൂക്ഷമായ നാടകത്തിനും കലഹത്തിനും ശേഷം മരിച്ചയാളുടെ മൃതദേഹം സംസ്കരിച്ചു. തുടര്‍ന്നാണ് മരിച്ചയാളുടെ ഭാര്യയാണെന്ന് അവകാശപ്പെട്ട് രണ്ട് സ്ത്രീകള്‍ കൂടി മുന്നോട്ട് വരുന്നത്. ഒടുവില്‍ ഭാര്യമാരുടെ പട്ടിക പൂർത്തിയായിട്ടുണ്ടോ എന്നറിയാൻ കുറച്ച് ദിവസങ്ങൾ കൂടി കാത്തിരിക്കാൻ പോലീസുകാര്‍ തീരുമാനിച്ചിരിക്കുകയാണ്.

രവിദാസ് ബസ്തി നിവാസിയായ പവൻ കുമാർ ഡ്രൈവറായിരുന്നു. ഞായറാഴ്ച രാത്രി ഇയാൾ വിഷം കഴിച്ചു. അബോധാവസ്ഥയിൽ കണ്ടതിനെ തുടർന്ന് ഭാര്യ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ആശുപത്രിയിൽ ചികിത്സയ്ക്കിടെ മരിച്ചുവെന്നും പോലീസ് പറഞ്ഞു.

പ്രാഥമിക അന്വേഷണത്തിൽ മരിച്ചയാൾ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിട്ടിരുന്നതായി പോലീസ് കണ്ടെത്തി. ഇയാൾ താഴ്ന്ന ജീവിതമാണ് നയിച്ചതെന്നും അധികം സുഹൃത്തുക്കൾ ഉണ്ടായിരുന്നില്ലെന്നും സിറ്റി പോലീസ് സ്റ്റേഷൻ എസ്‌എച്ച്‌ഒ പ്രവീൺ സിംഗ് കോഷിയാരി പറഞ്ഞു.

‘എന്തുകൊണ്ടാണ് അദ്ദേഹം കടുംകൈ ചെയ്തതെന്ന് ഞങ്ങൾ അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. അയാളെ ആശുപത്രിയിലെത്തിച്ച സ്ത്രീ സ്വയം ഭാര്യ എന്ന് അവകാശപ്പെട്ടെങ്കിലും ആത്മഹത്യയെക്കുറിച്ച് ഒരു കാരണവും വെളിപ്പെടുത്തിയിട്ടില്ല’ – അദ്ദേഹം പറഞ്ഞു.

മരിച്ചയാളുടെ ബാങ്ക് അക്കൗണ്ടില്‍ ബാലൻസ് ഇല്ലെന്നും അദ്ദേഹം വാടകയ്ക്കാണ് താമസിച്ചിരുന്നതെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button