മസ്‌ക്കറ്റ് : 20 പ്രവാസികൾ ഒമാനിൽ അറസ്റ്റിൽ. മസ്‌ക്കറ്റ് ഗവര്‍ണറേറ്റില്‍ ചൊവ്വാഴ്ച രാത്രി നടത്തിയ പരിശോധനയിലാണ് അനധികൃതമായി ജോലി ചെയ്തവർ ഉൾപ്പെടെയുള്ള നിയമലംഘകരെ പിടികൂടിയതെന്ന് മാന്‍പവര്‍ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചു. റസ്റ്റോറന്റുകളിലും കഫേകളിലും അനധികൃതമായി ജോലി ചെയ്തിരുന്നവര്‍, മസ്‍കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് സ്വകാര്യ കാറുകളില്‍ യാത്രക്കാരെ കയറ്റിയ ഡ്രൈവര്‍മാര്‍ തുടങ്ങിയവരും പിടിയിലായവരില്‍ ഉള്‍പ്പെടുന്നുവെന്നും ഇവര്‍ക്കെതിരെ നിയമപ്രകാരമുള്ള നടപടികള്‍ സ്വീകരിച്ചുവരുന്നതായും അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ ദിവസം മസ്‍കത്ത് ഗവര്‍ണറേറ്റില്‍ നിന്ന് തൊഴില്‍, താമസ നിയമങ്ങള്‍ ലംഘിച്ച 24 പ്രവാസികളെ അധികൃതര്‍ അറസ്റ്റ് ചെയ്തിരുന്നു. ഇവരില്‍ 18 പേരും ഗാര്‍ഹിക തൊഴിലാളികളായിരുന്നെന്നാണ് റിപ്പോർട്ട്.
Post Your Comments