Latest NewsNewsInternational

ഈ ഒരൊറ്റ ടെസ്റ്റിലൂടെ 20 തരം കാന്‍സറുകള്‍ കണ്ടെത്താം

ലോകത്താകമാനം ആളുകളുടെ മരണത്തിനു കാരണമാകുന്ന രണ്ടാമത്തെ ഏറ്റവും വലിയ മാരകരോഗമായി കാന്‍സര്‍ പരിണമിച്ചു കഴിഞ്ഞു. കാന്‍സര്‍ വരുന്നത് തടയാന്‍ നമുക്ക് പൂര്‍ണമായും സാധിക്കുമോ എന്ന ചോദ്യത്തിന് ശാസ്ത്രലോകം ഇന്നും തീര്‍ത്തൊരു ഉത്തരം നല്‍കുന്നില്ല. എങ്കിലും നമ്മുടെ ജീവിതശൈലി, വ്യായാമശീലങ്ങള്‍ എന്നിവയിലൂടെ കാന്‍സര്‍ സാധ്യത കുറയ്ക്കാന്‍ സാധിക്കുമെന്ന് ഗവേഷകര്‍ പറയുന്നു. മുന്‍കൂട്ടി കണ്ടെത്തിയാല്‍ പൂര്‍ണമായും ചികിത്സിച്ചു ഭേദമാക്കാന്‍ സാധിക്കുന്ന രോഗമാണ് കാന്‍സര്‍. എന്നാല്‍ പലപ്പോഴും രോഗനിര്‍ണയം വൈകുന്നതാണ് രോഗിയുടെ നില ഗുരുതരമാക്കുന്നത്.

എന്നാല്‍ ഒരൊറ്റ രക്ത പരിശോധന കൊണ്ട് ഇരുപതുതരം കാന്‍സര്‍ കണ്ടെത്താന്‍ സാധിച്ചാലോ? അതേ അത്തരമൊരു പുതിയ കണ്ടെത്തലുമായി വന്നിരിക്കുകയാണ് ഒരു സംഘം ഗവേഷകര്‍. ഇരുപതുതരം കാന്‍സര്‍ രോഗങ്ങള്‍ കണ്ടെത്താന്‍ ഈ ഒരൊറ്റ ടെസ്റ്റ് കൊണ്ട് സാധിക്കുമെന്നു ഇവര്‍ പറയുന്നു. ഇതിന്റെ ട്രയല്‍ വിജയകരമായിരുന്നു എന്നാണ് ഇവരുടെ അവകാശവാദം. ഒരു ബയോടെക്‌നോളജി കമ്പനിയാണ് ഈ വാദം ഉന്നയിച്ചിരിക്കുന്നത്. Next-generation sequencing technology ഉപയോഗിച്ചാണ് ഇവരുടെ പരീക്ഷണം. കാന്‍സര്‍ രോഗികളും കാന്‍സര്‍ നിര്‍ണയം കണ്ടെത്താത്തവരുമായ 3,600 ആളുകളില്‍ ഇവര്‍ ട്രയല്‍ നടത്തിയിരുന്നു. ഇതുപ്രകാരം ഈ ടെസ്റ്റ് കാന്‍സര്‍ രോഗികളിലെ കാന്‍സര്‍ കൃത്യമായി നിര്‍ണയിക്കുകയും ഏതു കോശത്തിലാണ് കാന്‍സര്‍ ആദ്യം തുടക്കമിട്ടത് എന്നുവരെ കണ്ടെത്തുകയും ചെയ്തു.

കാന്‍സര്‍ കൃത്യമായി കണ്ടെത്തുക മാത്രമല്ല ആദ്യം കാന്‍സര്‍ വളര്‍ന്ന കോശം കൂടി ഈ ടെസ്റ്റില്‍ കൂടി കണ്ടെത്താന്‍ സാധിക്കുന്നുണ്ട് എന്നതും പ്രധാനമാണ്. Methyl group DNA യിലെ മാറ്റങ്ങളെയാണ് ഈ പഠനം കാര്യമായി പരിഗണിച്ചത്. ഡിഎന്‍എ യില്‍ ചേര്‍ന്നിരിക്കുന്ന കെമിക്കല്‍ ഗ്രൂപ്പ് ആണ് Methyl groups. ഇതിനെ Methylation എന്നാണ് പറയുക. ഇവയിലെ മാറ്റങ്ങളാണ് കാന്‍സര്‍ ആയി പലപ്പോഴും പരിണമിക്കുന്നത്. Dana-Farber Cancer Institute ലെ വിദഗ്ധര്‍ സ്‌പെയിനില്‍ നടന്ന European Society for Medical Oncology (ESMO) 2019 ഈ ട്രയല്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ഭാവിയില്‍ ഉടന്‍തന്നെ ഈ ടെസ്റ്റുവഴി കാന്‍സര്‍ നിര്‍ണയം എളുപ്പമാക്കാന്‍ സഹായകമാകും എന്നാണ് ഗവേഷകര്‍ കരുതുന്നതും

shortlink

Related Articles

Post Your Comments

Related Articles


Back to top button