Latest NewsInternational

ക്യാൻസറിന് ശാശ്വത പരിഹാരം? ചരിത്രത്തിലാദ്യമായി ക്ലിനിക്കൽ ട്രയൽസിൽ പങ്കെടുത്തവരുടെയല്ലാം അസുഖം ഭേദമായി

ചരിത്രത്തിലാദ്യമായി ക്യാൻസർ ക്ലിനിക്കൽ ട്രയൽസിൽ പങ്കെടുത്തവരുടെയല്ലാം അസുഖം ഭേദമായി. മലാശയ ക്യാൻസർ ബാധിച്ച 18 രോഗികളാണ് പൂർണമായി രോഗമുക്തരായത്. ന്യൂ യോർക്ക് ടൈംസ് ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്. ഡോസ്ടാർലിമാബ് എന്ന മരുന്ന് 6 മാസം കഴിച്ചതിനു ശേഷം എല്ലാ രോഗികളുടെയും മുഴകൾ അപ്രത്യക്ഷമായി.

18 രോഗികൾക്കും ഒരേ മരുന്നാണ് നൽകിയത്. 6 മാസങ്ങൾക്കിടയിലെ ഓരോ മൂന്ന് ആഴ്ചകളിലുമാണ് ഇവർ മരുന്ന് കഴിച്ചിരുന്നത്. ഇവരൊക്കെ പൂർണമായി ക്യാൻസർ ഭേദമായി. എൻഡോസ്കോപ്പിയിലും പെറ്റ് എംആർഐ സ്കാനുകളിലും മുഴകൾ കണ്ടെത്താനായില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button