Life Style

വ്യായമം ഇല്ലാതെ തന്നെ വയര്‍ കുറയ്ക്കാം : ഈ ടിപ്‌സുകള്‍ പരീക്ഷിയ്ക്കാം

വയറാണ് എല്ലാവരുടെയും പ്രശ്‌നം. ചിലര്‍ക്ക് വിശപ്പാകാം. മറ്റു ചിലര്‍ക്ക് കുടവയറും തൂങ്ങുന്ന വയറിലെ കൊഴുപ്പും ആകാം പ്രശ്‌നം. കുടവയറുമായി നടക്കാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്ക് വയറിലെ കൊഴുപ്പു കുറയ്ക്കാന്‍ ചില മാര്‍ഗങ്ങളിതാ

പതിവായി വെള്ളം കുടിക്കാം. വെള്ളം കുടിക്കുക വഴി ഭക്ഷണം കുറച്ചേ കഴിക്കുകയുള്ളൂ. ശരീരഭാരവും കുറയും. ഭക്ഷണം കഴിക്കുന്നതിന് മുന്‍പ് വെള്ളം കുടിക്കുന്നതാണ് നല്ലത്. ഭക്ഷണത്തിന് അരമണിക്കൂര്‍ മുന്‍പ് അര ലീറ്റര്‍ വെള്ളം കുടിക്കുന്നത് വിശപ്പ് കുറയ്ക്കുകയും കുറച്ചു കാലറി മാത്രം കഴിക്കുകയും ചെയ്യൂ ഉള്ളൂ എന്നാണ് പഠനങ്ങള്‍ പറയുന്നത്.

നാരങ്ങാവെള്ളം കുടിച്ച് ദിവസം തുടങ്ങാം. വൈറ്റമിന്‍ സി, പെക്റ്റിന്‍ ഫൈബര്‍, സിട്രിക് ആസിഡ് ഇവയെല്ലാം അടങ്ങിയ നാരങ്ങ കൊഴുപ്പിനെ കത്തിച്ചു കളയല്‍ വേഗത്തിലാക്കുകയും അങ്ങനെ ശരീരഭാരം കുറയുകയും ചെയ്യും.

ചൂടുവെള്ളം കുടിക്കാം. രാവിലെ ഒരു ഗ്ലാസ്സ് ചൂടുവെള്ളം കുടിക്കുന്നത് ഭാരം കുറയാന്‍ സഹായിക്കും. ചൂടുവെള്ളം കുടിച്ച ശേഷം ശരീരതാപനിലയും ഉപാപചയ നിരക്കും കൂടുകയും കൂടുതല്‍ കാലറി കത്തിച്ചു കളയാന്‍ ഇത് സഹായിക്കുകയും ചെയ്യും.

വെളുത്തുള്ളി കഴിക്കാം. ഈ കുഞ്ഞു വെളുത്തുള്ളി അതിശയങ്ങള്‍ കാട്ടും. ഉപാപചയനിരക്കു വര്‍ധിപ്പിക്കും. വിശപ്പ് അധികം തോന്നില്ല. ഇത് അമിതമായി ഭക്ഷണം കഴിക്കുന്നതിനെ തടയും.

മധുര പാനീയങ്ങള്‍ വേണ്ട. മധുരപാനീയങ്ങള്‍, കൃത്രിമ നിറങ്ങള്‍ ചേര്‍ത്ത പാനീയങ്ങള്‍, കോളകള്‍ ഇവയൊക്കെ ഒഴിവാക്കാം. പകരം ആരോഗ്യപാനീയങ്ങള്‍, വെള്ളം, ഗ്രീന്‍ ടീ ഇവയെല്ലാം കുടിക്കാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button