തിരുവനന്തപുരം : തിരുവനന്തപുരം ജില്ലാ കളക്ടര്‍ക്ക് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ നോട്ടീസ്. കളക്ടര്‍ കെ ഗോപാലകൃഷ്ണന്‍ നിരുത്തരവാദപരമായി പെരുമാറുന്നു. ഇങ്ങനെയാണെങ്കില്‍ കളക്ടറെ തെരഞ്ഞെടുപ്പ് ജോലിയില്‍ നിന്നും മാറ്റി നിര്‍ത്തേണ്ടി വരുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാ റാം മീണ അറിയിച്ചു. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ അലംഭാവം കാണിക്കുന്നുവെന്ന് ചൂണ്ടിക്കാണിച്ചാണ് നോട്ടീസ്. അടിയന്തരമായി വിശദീകരണം നല്‍കണമെന്നാണ് ടീക്കാറാം മീണയുടെ നിര്‍ദേശം.
തിരുവനന്തപുരം ജില്ലയിലെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളിലും പൊതുവിലുള്ള സമീപനത്തിലുമാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ അതൃപ്തി രേഖപ്പെടുത്തിയത്. വോട്ടര്‍ പട്ടിക തിരുത്തല്‍ ഉള്‍പ്പെടെയുള്ള നടപടികളില്‍ കളക്ടര്‍ കെ ഗോപാലകൃഷ്ണന്‍ ഗൌരവത്തോടെ ഇടപെട്ടില്ലെന്നാണ് മീണയുടെ വിമര്‍ശനം. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആവശ്യപ്പെട്ട രേഖകള്‍ നല്‍കുന്നതിലും താമസമുണ്ടായി. ഇതാണ് മീണയെ ചൊടിപ്പിച്ചത്.
അടിയന്തരമായി ജില്ലാ കലക്ടര്‍ വിശദീകരണം നല്‍കണമെന്നാണ് ടിക്കാറാം മീണ നല്‍കിയ നോട്ടീസിലുള്ളത്. നോട്ടീസിന് മറുപടി കിട്ടിയശേഷമാകും തുടര്‍ നടപടികള്‍. മറുപടി തൃപ്തികരമല്ലെങ്കില്‍ കളക്ടറെ തെരഞ്ഞെടുപ്പ് ചുമതലകളില്‍ നിന്ന് മാറ്റേണ്ടി വരുമെന്നാണ് മീണയുടെ നിലപാട്. ഇതുവരെ കളക്ടര്‍ നോട്ടീസിനോട് പ്രതികരിച്ചിട്ടില്ല.
Post Your Comments