തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികൾ സമർപ്പിച്ച നാമനിർദ്ദേശ പത്രികകളുടെ സൂക്ഷ്‌മ പരിശോധന ഇന്ന് നടക്കും. പത്രികകൾ പിൻവലിക്കാനുള്ള അവസാന ദിവസം വ്യാഴാഴ്ചയാണ്.
തിരുവനന്തപുരം വട്ടിയൂര്‍ക്കാവില്‍ യു.ഡി.എഫ്. സ്ഥാനാര്‍ത്ഥി കെ. മോഹന്‍കുമാറും എല്‍.ഡി.എഫ്. സ്ഥാനാര്‍ത്ഥി വി.കെ. പ്രശാന്തും പത്രിക സമര്‍പ്പിച്ചു. എറണാകുളത്ത് യു.ഡി.എഫ്. സ്ഥാനാര്‍ത്ഥി ടി.ജെ. വിനോദ്, എല്‍.ഡി.എഫ്. സ്ഥാനാര്‍ത്ഥി മനുറോയ് തുടങ്ങിയവരും നാമനിര്‍ദ്ദേശ പത്രിക നല്‍കി. പി. മോഹന്‍രാജ് കോന്നിയിലെ യു.ഡി.എഫ്. സ്ഥാനാര്‍ത്ഥിയായും എല്‍.ഡി.എഫിനായി കെ.യു. ജനീഷ് കുമാറും പത്രിക നല്‍കി. അരൂരില്‍ യു.ഡി.എഫ്. സ്ഥാനാര്‍ത്ഥി ഷാനിമോള്‍ ഉസ്മാനും പത്രിക സമര്‍പ്പിച്ചു.
എല്‍.ഡി.എഫ്. സ്ഥാനാര്‍ത്ഥി മനു സി പുളിക്കന്‍ കഴിഞ്ഞ ദിവസം പത്രിക നല്‍കിയിരുന്നു. മഞ്ചേശ്വരത്ത് യു.ഡി.എഫിന്റെ എം.സി. കമറുദ്ദീനും എല്‍ഡിഎഫിന്റെ ശങ്കര്‍ റേയും എന്‍.ഡി.എ.യുടെ രവീശ കുണ്‍ാറും പത്രിക നല്‍കി. മഞ്ചേശ്വരത്ത് രണ്‍് സ്വതന്ത്ര സ്ഥാനാര്‍ത്ഥികളും പത്രിക നല്‍കിയിട്ടുണ്ട്. മത്സര ചിത്രം വ്യക്തമായതോടെ തെരഞ്ഞെടുപ്പ് പ്രചാരണ കണ്‍വെന്‍ഷനുകളും സജീവമായി. അടുത്ത മാസം 21 നാണ് വോട്ടെടുപ്പ്. വോട്ടെണ്ണല്‍ 24 ന് നടക്കും.
Post Your Comments