ദോഹ : ഒക്ടോബറിലെ ഇന്ധന വില പ്രഖ്യാപിച്ച് ഖത്തർ. പ്രീമിയം ഗ്രേഡ് പെട്രോള്‍, ഡീസല്‍ വിലയിൽ മാറ്റമില്ല. സെപ്റ്റംബറിലേത് തന്നെ തുടരും. സൂപ്പര്‍ ഗ്രേഡ് പെട്രോളിന്റെ വിലയില്‍ അഞ്ചു ദിര്‍ഹം വര്‍ധന വരുത്തി. ഖത്തര്‍ പെട്രോളിയമാണ് ഇന്ധന വില പ്രഖ്യാപിച്ചത്.
പ്രീമിയം പെട്രോള്‍ വില ലിറ്ററിന് 1.70 റിയാലും ഡീസല്‍ വില 1.85 റിയാലുമായിരിക്കും. 1.80 ആയിരുന്ന സൂപ്പര്‍ ഗ്രേഡ് പെട്രോളിയത്തിന് 1.85 റിയാലായിരിക്കും വില. ഓഗസ്റ്റില്‍ ഇന്ധനവില വർദ്ധിപ്പിച്ചെങ്കിലും സെപ്റ്റംബറില്‍ വില കുറച്ചിരുന്നു. ജൂലൈയിലും 25 ദിർഹം കുറച്ചിരുന്നു.
Post Your Comments