Latest NewsIndiaNews

ബാലവിവാഹത്തില്‍ നിന്ന് രക്ഷപ്പെട്ട പെണ്‍കുട്ടിയുടെ വെളിപ്പെടുത്തലില്‍ ഞെട്ടി കൗണ്‍സിലര്‍മാര്‍; ബലാത്സംഗത്തിനിരയായത് നിരവധി തവണ

പെരമ്പലൂർ•ബാലവിവാഹത്തിൽ നിന്ന് രക്ഷപ്പെട്ട 14 വയസുകാരിയെ ഗ്രാമത്തിലെ രണ്ടുപേർ ഒന്നിലധികം തവണ ബലാത്സംഗം ചെയ്തതായി വെളിപ്പെടുത്തല്‍. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ആവർത്തിച്ച് ബലാത്സംഗം ചെയ്തുവെന്നാരോപിച്ച് പാദലൂരിനടുത്തുള്ള ഗ്രാമത്തിൽ നിന്ന് കെ ബാബു (23), സുഹൃത്ത് ആർ രഞ്ജിത്ത് (25) എന്നിവരെ പടലൂർ പോലീസ് അറസ്റ്റ് ചെയ്തു.

വിവാഹത്തിൽ നിന്ന് രക്ഷപ്പെടുത്തിയ ശേഷം പെരാംബലൂരിലെ സർക്കാർ റിസപ്ഷൻ ഹോമിൽ വച്ച് ഒരു കൗണ്‍സിലിംഗ് സെഷനില്‍ വച്ചാണ് പെണ്‍കുട്ടി തന്റെ ദുരനുഭവം തുറന്നുപറഞ്ഞത്. 14 വയസുള്ള പെൺകുട്ടിയെ ഒരാളുമായി വിവാഹം കഴിപ്പിക്കുമെന്ന സൂചനയെ തുടര്‍ന്നാണ് സെപ്റ്റംബർ 11 ന് ജില്ലാ ശിശു സംരക്ഷണ യൂണിറ്റ്, ജില്ലാ സാമൂഹ്യക്ഷേമ ഓഫീസ്, ചൈൽഡ് ലൈൻ ഉദ്യോഗസ്ഥർ എന്നിവരടങ്ങുന്ന സംഘം പെണ്‍കുട്ടിയെ രക്ഷപ്പെടുത്തി സര്‍ക്കാര്‍ ഹോമിലേക്ക് മാറ്റിയത്. ഇവിടെ വച്ച് കൗൺസിലറുമായി നടത്തിയ സംഭാഷണത്തിലാണ് താൻ അനുഭവിച്ച ലൈംഗിക പീഡനത്തെക്കുറിച്ച് അവള്‍ തുറന്നു പറഞ്ഞത്.

തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തില്‍ പെണ്‍കുട്ടിയുടെ പരാതി ശരിയാണെന്ന് കണ്ടെത്തി. സ്‌കൂൾ വിദ്യാഭ്യാസം ഉപേക്ഷിച്ച പെൺകുട്ടി അടുത്തിടെ പിതാവ് അന്തരിച്ചതിനാൽ അമ്മയുടെ സംരക്ഷണയിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. അമ്മ ജോലിക്ക് പോകുമ്പോഴെല്ലാം യുവാക്കൾ അവളെ ലൈംഗികമായി പീഡിപ്പിച്ചുവെന്നും പോലീസ് പറഞ്ഞു.

അറസ്റ്റ് ചെയ്ത പ്രതികളെ പോലീസ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ്‌ ചെയ്തു.

പെണ്‍കുട്ടിയെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കാന്‍ അധികൃതര്‍ തീരുമാനിച്ചിട്ടുണ്ട്. പെണ്‍കുട്ടി ഇപ്പോഴും സര്‍ക്കാര്‍ റിസപ്ഷന്‍ ഹോമിന്റെ സംരക്ഷണയിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button