നിരവധി യാത്രക്കാരുമായി വിമാനം സഞ്ചരിച്ച തകർന്ന എൻജിൻ കവറുമായി. കഴിഞ്ഞ ദിവസം ഡെൻവറിൽ നിന്ന് ഓർലാൻഡോയിലേക്ക് പോകാനായി പറന്നുയർന്ന യുണേറ്റഡ് എയർലൈൻസിന്റെ യുഎ 293 ബോയിങ് 737 വിമാനമാണ് അപകടത്തിൽപ്പെട്ടത്. വിമാനം 10000ത്തോളം അടി ഉയരത്തിലെത്തിയപ്പോഴാണ് ഇടത്തേ എൻജിൻ കവർ ഊരി ഇളകിയാടുന്നത് പൈലറ്റിന്റെ ശ്രദ്ധയില്‍പ്പെട്ടത്. ഉടൻ തന്നെ കണ്ട്രോള് റൂമുമായി ബന്ധപ്പെട്ട് ഡെൻവറിൽ തന്നെ അടിയന്തിരമായി തിരിച്ചിറക്കി. വിമാനം സുരക്ഷിതമായി നിലത്തിറക്കിയെന്നും ആർക്കും പരിക്കേറ്റിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി. അപകടത്തെ കുറിച്ച് അന്വേഷണം പ്രഖ്യാപിച്ചു.
https://twitter.com/AbbiReznicek/status/1178330377389142016
അതേസമയം വിമാനത്തിലെ യാത്രക്കാരിൽ ഒരാൾ പകർത്തിയ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി. എൻജിന്റെ കവർ ഇളകിയാടുന്നത് വീഡിയോയില്‍ ദൃശ്യമാണ്.വര് എൻജിനിൽ നിന്ന് വെർപെട്ട് വിമാനത്തിന്റെ ബോഡിയിൽ ഇടിക്കാതിരുന്നതിനാൽ വന്‍ ദുരന്തം ഒഴിവായെന്നു വീഡിയോ വ്യക്തമാക്കുന്നു.
Post Your Comments