മസ്‌ക്കറ്റ് : ഒമാനിൽ ആഞ്ഞു വീശിയ ഹിക്ക ചുഴലിക്കാറ്റിൽ മത്സ്യബന്ധന ബോട്ട് മറിഞ്ഞ് അഞ്ച് ഇന്ത്യക്കാര്‍ മരിച്ചതായി റിപ്പോർട്ട്. ഒമാനിലെ ഇന്ത്യന്‍ എംബസി അഞ്ച് പേര്‍ മരിച്ച വിവരം സ്ഥിരീകരിച്ചിട്ടുണ്ട്. മൂന്ന് പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഒമാന്‍ അധികൃതരുമായി സഹകരിച്ച് രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്നും മരണപ്പെട്ടവരുടെ കുടുംബങ്ങളുമായി ബന്ധപ്പെടാന്‍ ശ്രമിച്ചുവരികയാണെന്നും ഇന്ത്യന്‍ എംബസി അറിയിച്ചു.
ഈ ബോട്ട് സെപ്തംബര്‍ 17നാണ് കടലിൽ പോയത്. സെപ്തംബര്‍ 26നാണ് അപകടമുണ്ടായ വിവരം അധികൃതര്‍ക്ക് വിവരം ലഭിച്ചത്. ചുഴലിക്കാറ്റിനിടെ മത്സ്യബന്ധന ബോട്ട് നെടുകെ പിളരുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. 27ന് ഒരു മൃതദേഹം ലഭിച്ചു. പിന്നീട് രണ്ട് രണ്ട് മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി. മൃതദേഹങ്ങള്‍ തിരിച്ചറിയാനായി എംബസി പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. മറ്റുള്ളവര്‍ക്കായുള്ള തെരച്ചില്‍ തുടരുന്നുവെന്നാണ് വിവരം. അതേസമയം അഞ്ച് ഇന്ത്യക്കാരും മൂന്ന് ബംഗ്ലേദേശ് പൗരന്മാരുമാണ് ബോട്ടിലുണ്ടായിരുന്നതെന്നും, ഇവരെല്ലാം മരിച്ചെന്നുമുള്ള സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.
Post Your Comments