ന്യൂഡല്‍ഹി: സംസ്ഥാനത്തെ ദേശീയ പാതാ വികസനം എങ്ങുമെത്തിയില്ല. ദേശീയ പാതാ വികസനത്തില്‍ നടപടികള്‍ വൈകുന്നതില്‍ ഉദ്യോഗസ്ഥരെ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി ശാസിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിലാണ് ദേശീയ പാതാ വികസന അതോറിറ്റി ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി മന്ത്രി ശാസിച്ചത്. ഒരു മുഖ്യമന്ത്രിയെ ഇതേ ആവശ്യത്തിന് നാലുതവണ വരുത്തിയതില്‍ താന്‍ ലജ്ജിച്ചു തലതാഴ്ത്തുവെന്ന് നിതിന്‍ ഗഡ്കരി പറഞ്ഞു.
ദേശീയപാതാ വികസനത്തിന് ഭൂമിയേറ്റെടുക്കുന്നതിലുള്ള അധിക ചെലവില്‍ ഒരു വിഹിതമേറ്റെടുക്കാമെന്ന കേരളത്തിന്റെ നിര്‍ദേശത്തില്‍ ഉടന്‍ ഉത്തരവ് ഇറക്കാന്‍ മന്ത്രി ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്‍കി.
സ്ഥലമേറ്റെടുപ്പിന് വരുന്ന അധിക തുകയുടെ വിവിഹം കേരളം ഏറ്റെടുക്കുന്നതു സംബന്ധിച്ച് നേരത്തെ മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയും നടത്തിയ ചര്‍ച്ചയില്‍ തീരുമാനമായിരുന്നു. എന്നാല്‍ ഇതു സംബന്ധിച്ച ഉത്തരവ് ഇതുവരെയും ഇറങ്ങിയില്ല. ഇതാണ് ഗഡ്കരിയെ ചൊടിപ്പിച്ചത്. ഉടന്‍ ഉത്തരവ് ഇറക്കിയില്ലെങ്കില്‍ സസ്പെന്‍ഷന്‍ നേരിടേണ്ടി വരുമെന്ന് മന്ത്രി ഉദ്യോഗസ്ഥര്‍ക്കു മുന്നറിയിപ്പു നല്‍കി.
ദേശീയ പാത വികസനത്തിന് കേരളത്തില്‍ കൂടുതല്‍ ചെലവ് വരുന്നതിന്റെ പശ്ചാത്തലത്തില്‍ ഒരു വിഹിതം സംസ്ഥാനം വഹിക്കാമെന്ന് കേരളം അറിയിച്ചിരുന്നു.ഇത് സംബന്ധിച്ച് ഉടന്‍ ഉത്തരവ് ഇറക്കാമെന്ന്്‌നിതിന്‍ ഗഡ്കരിയ്ക്ക് ഉറപ്പ് നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ ഇതുവരെ ഉത്തരവ് ഇറങ്ങിയിട്ടില്ലെന്ന് മുഖ്യമന്ത്രി കേന്ദ്രമന്ത്രിയെ അറിയിച്ച പശ്ചാത്തലത്തിലായിരുന്നു നിതിന്‍ ഗഡ്കരിയുടെ ശകാരം.
എന്തുകൊണ്ടാണ് ഇതുവരെ ഉത്തരവിറക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് കഴിയാതെ പോയതെന്ന് ഗഡ്കരി ചോദിച്ചു. എത്രയും പെട്ടന്ന് ഉത്തരവിറക്കിയില്ലെങ്കില്‍ ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു
Post Your Comments