ഇന്നത്തെ കാലത്ത് മുടി ഡൈ ചെയ്യാത്തവര്‍ വളരെ കുറവാണ്. മുടി ഡൈ ചെയ്യുന്നതില്‍ സ്ത്രീ എന്നോ പുരുഷനെന്നോ ഉള്ള വകതിരിവൊന്നുമില്ല. എന്നാല്‍ മുടി ഡൈ ചെയ്യുന്ന സ്ത്രീകള്‍ ഒന്ന് ശ്രദ്ധിക്കമമെന്നാണ് ഇപ്പോള്‍ പഠനങ്ങള്‍ പറയുന്നത്. സാധാരണ ആളുകള്‍ ഒരുവര്‍ഷത്തില്‍ ആറു തവണയെങ്കിലും മുടിയില്‍ ഡൈ ചെയ്യാറുണ്ട്. മുടി കളര്‍ ചെയ്യുന്ന സ്ത്രീകളില്‍ 14%ത്തോളം സ്തനാര്‍ബുദം വരാന്‍ സാധ്യത ഉണ്ട്. സ്ത്രീകള്‍ സിന്തറ്റിക് ഡൈ ഒഴിവാക്കണമെന്ന് പഠനങ്ങള്‍ പറയുന്നത്. എന്നാല്‍ പ്രകൃതിദന്തമായ മൈലാഞ്ചി, ബീറ്റ്‌റൂട്ട്, എന്നിവ ഉപയോഗപ്പെടുത്താം. സ്ത്രീകള്‍ ഒരോ വര്‍ഷവും രണ്ടു മുതല്‍ ആറ് വരെ തവണ മുടി കളര്‍ ചെയ്യുന്നുവെന്നും ഇതു കൊണ്ടു തന്നെ 40 വയസ്സെത്തുമ്പോഴേക്കും അവര്‍ക്ക് ക്യാന്‍സര്‍ സാധ്യത ഉണ്ടാകുന്നുവെന്നും പഠനങ്ങള്‍ പറയുന്നു.
പ്രകൃതിദത്തമായ രീതിയില്‍ മുടിയ്ക്ക് നിറം നല്‍കുന്നതാണ് സുരക്ഷിതം. എന്നാല്‍ ഡൈയും സ്തനാര്‍ബുദവും തമ്മില്‍ ബന്ധമുണ്ടെന്ന് തീര്‍ത്ത് പറയാന്‍ സാധിക്കില്ലെന്നും സ്ത്രീകള്‍ ഉപയോഗിക്കുന്ന മറ്റ് സൗന്ദര്യവര്‍ദ്ധക വസ്തുക്കളിലൂടെയും ക്യാന്‍സര്‍ ഉണ്ടാകാമെന്നും പഠനത്തില്‍ പറയുന്നു.
Post Your Comments