ന്യൂഡല്‍ഹി: യൂറോപ്യന്‍ യൂണിയന്‍ മാതൃകയില്‍ ഇന്ത്യന്‍ മഹാസമുദ്ര തീരങ്ങള്‍ പങ്കിടുന്ന രാജ്യങ്ങളുടെ കൂട്ടായ്മയേപ്പറ്റി പുതിയ ആശയം പങ്കുവെച്ചിരിക്കുകയാണ് ആര്‍എസ്എസ് നേതാവ് ഇന്ദ്രേഷ് കുമാര്‍. അഖണ്ഡ ഭാരത സങ്കല്‍പത്തില്‍ അദ്ദേഹത്തിന്റെ പുതിയ കാഴ്ചപ്പാട് ഏവരേയും ശ്രദ്ധ ആകർഷിച്ചു.
ഹിമാലയന്‍, ഇന്ത്യന്‍ മഹാസമുദ്ര രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളെ ഉള്‍ക്കൊള്ളിച്ച് നടത്തിയ സെമിനാറിലാണ് ഇന്ദ്രേഷ് കുമാര്‍ അഖണ്ഡ ഭാരത സങ്കല്‍പത്തിന്റെ സമവാക്യം അവതരിപ്പിച്ചത്. യോഗത്തില്‍ മൊസാംബിക്, പനാമ, നൈജജീരിയ,അഫ്ഗാനിസ്താന്‍, മ്യാന്‍മര്‍, പാപ്വ ന്യൂ ഗിനിയ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും പ്രതിനിധികള്‍ പങ്കെടുത്തു.
വ്യത്യസ്തതകള്‍ നിലനില്‍ക്കുമ്പോഴും ഒന്നിച്ച് യൂറോപ്യന്‍ യൂണിയനില്‍ നില്‍ക്കാന്‍ ആ രാജ്യങ്ങള്‍ക്ക് സാധിക്കുന്നുണ്ടെങ്കില്‍ എന്തുകൊണ്ട് ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ ഇന്ത്യന്‍ മഹാസുദ്ര തീരങ്ങള്‍ പങ്കിടുന്ന രാജ്യങ്ങള്‍ക്ക് ഒരുമിച്ച് ഒരു യൂണിയനായി ഒന്നിച്ചുകൂടായെന്ന് ഇന്ദ്രേഷ് കുമാര്‍ ചോദിക്കുന്നു.
ഇന്ത്യ ഇന്ന് ലോകത്ത് നിര്‍ണായക സ്വാധീനമുള്ള രാജ്യമായി മാറിയിരിക്കുകയാണ്. അതിന് കാരണം പ്രധാനമന്ത്രി മോദിയുടെ നേതൃത്വമാണ്. ഓരോ ഇന്ത്യക്കാരനും ഇക്കാര്യത്തില്‍ അഭിമാനിക്കാമെന്നും ഇന്ദ്രേഷ് കുമാര്‍ പറഞ്ഞു. മോദി സര്‍ക്കാര്‍ കുറച്ച് മണിക്കൂറുകള്‍ കൊണ്ട് കൈവരിക്കുന്ന നേട്ടങ്ങള്‍ മുന്‍കാല സര്‍ക്കാരുകള്‍ക്ക് കഴിഞ്ഞ 70 കൊല്ലത്തിനിടയില്‍ നേടാന്‍ സാധിച്ചിരുന്നില്ലെന്നും ഇന്ദ്രേഷ് കുമാര്‍ അവകാശപ്പെട്ടു
Post Your Comments