Latest NewsNewsIndia

അസാധ്യമായത് സാധ്യമാക്കാന്‍ മദ്രാസ് ഐഐടി വിദ്യാര്‍ത്ഥികളോട് പ്രധാനമന്ത്രിയുടെ ഉപദേശം

ചെന്നൈ: വിദ്യാര്‍ത്ഥികളുടെ കഠിനാധ്വാനങ്ങളിലൂടെ അസാധ്യമായത് സാധ്യമാകുമെന്നും സ്വപ്‌നം കാണുന്നത് അവസാനിപ്പിക്കരുതെന്നും വിദ്യാര്‍ത്ഥികളെ ഉപദേശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മദ്രാസ് ഐഐടിയില്‍ നടന്ന ബിരുദദാന ചടങ്ങില്‍ വിദ്യാര്‍ഥികളെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെയാണ് മോദി ഇക്കാര്യം പറഞ്ഞത്.

നിങ്ങളുടെ കഠിനാധ്വാനം ആസാധ്യമായത് സാധ്യമാക്കും, കാത്തിരിക്കുന്ന അവസരങ്ങളെല്ലാം നേടണമെന്നില്ല. എന്നാല്‍ സ്വപ്നം കാണുന്നത് അവസാനിപ്പിക്കരുത്. സ്വയം വെല്ലുവിളിക്കുക എന്നതിലൂടെ നിങ്ങള്‍ എന്നന്നേക്കുമായി മികച്ച ഒരാളായി തീരുമെന്നും അദ്ദേഹം വിദ്യാര്‍ത്ഥികളോട് പറഞ്ഞു. വിദ്യാര്‍ത്ഥികള്‍ പുതിയ ഇന്ത്യയുടെ വാഗ്ദാനമാണെന്നും, ഇന്ത്യയെ ആഗോളതലത്തില്‍ ശക്തിപ്പെടുത്താന്‍ യുവതലമുറയ്ക്ക് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

വിദ്യാര്‍ത്ഥികളുടെ കണ്ടുപിടുത്തങ്ങളുടെ ഊര്‍ജ്ജത്തിന് മാത്രമേ രാജ്യത്തെ 5 ട്രില്ല്യന്‍ സമ്പദ് വ്യവസ്ഥ എന്ന ലക്ഷ്യത്തിലെത്തിക്കാനാവൂ. നിങ്ങളുടെ കണ്ടുപിടുത്തങ്ങളും, ഗവേഷണവും, പുതുമകളും മറ്റൊരു ഇന്ത്യക്കാരനെ എങ്ങനെ സഹായിക്കുമെന്നാണ് ആലോചിക്കേണ്ടത്. ഇത് നിങ്ങളുടെ സാമൂഹിക ഉത്തരവാദിത്തം മാത്രമല്ല ബിസിനസ് അവബോധവും വളര്‍ത്തുമെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തെ ഉയര്‍ന്ന സാമ്പത്തിക നിലയിലേക്ക് എത്തിക്കുന്നത് സാങ്കേതിക വിദ്യയില്‍ വിദ്യാര്‍ത്ഥികള്‍ നടത്തുന്ന കണ്ടുപിടുത്തങ്ങളും ആഗ്രഹവുമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇത് സാമ്പത്തിക രംഗത്തെ കുതിച്ചു ചാട്ടത്തിന് ഇന്ത്യയെ സഹായിക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button