സൂററ്റ്: ഗുജറാത്തിലെ നവരാത്രി ആഘോഷങ്ങളിൽ താരമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും പ്രധാനമന്ത്രി നരേന്ദ്രമോദിയും. നവരാത്രി ആഘോഷങ്ങള്‍ക്കിടെ ശരീരത്തിൽ പെയിന്റ് അടിക്കുന്നത് ഇവിടെ പതിവാണ്. ഹൂസ്റ്റണില്‍ നടന്ന ഹൗഡി മോഡി പരിപാടിയുമായി ബന്ധപ്പെട്ടുള്ള പെയിന്റിങ്ങുകളാണ് ഇത്തവണ ആളുകൾ ഉപയോഗിച്ചിരിക്കുന്നത്.
മോദിയും ട്രംപും തമ്മില്‍ ഹസ്തദാനം ചെയ്യുന്നതും ഇരുവരും തമ്മില്‍ സംസാരിക്കുന്നതുമെല്ലാം ആളുകളുടെ ദേഹത്ത് വരച്ചിട്ടുണ്ട്. ചിലർ ഹൗഡി മോദി എന്നും എഴുതിയിട്ടുണ്ട്. നിരവധി പേരാണ് ഇത്തരത്തില്‍ ശരീരത്തിൽ വരച്ചിരിക്കുന്നത്. സാധാരണ നവരാത്രി ആഘോഷ സമയങ്ങളില്‍ അതുമായി ബന്ധപ്പെട്ട ചിത്രങ്ങളോ തങ്ങളുടെ ഇഷ്ടപ്പെട്ട ചലച്ചിത്ര താരങ്ങളുടെ ചിത്രങ്ങളോ ഒക്കെയാണ് ആളുകള്‍ പതിപ്പിക്കാറുള്ളത്.
Post Your Comments